ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയും ആഗോള വാതുവെപ്പുകാരനുമായ വില്യം പെരേര റൊഗോട്ടയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ബ്രസീലിയന്‍ പൗരനാണ്. യു എ ഇയില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പിടികൂടിയത്.
രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങളില്‍ വാതുവെപ്പിന് നേതൃത്വം നല്‍കുന്നതടക്കം ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. സ്വന്തം രാജ്യത്ത് തട്ടിപ്പ് നടത്തിയതിന് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. റൊഗാട്ടോ ഫുട്ബോള്‍ മത്സരങ്ങളുടെ ഫലങ്ങളില്‍ കൃത്രിമം കാണിക്കും. സ്പോര്‍ട്സ് വാതുവെപ്പുകളിലൂടെ നിയമവിരുദ്ധമായ നേട്ടങ്ങള്‍ കൊയ്യും.
നിയമ നിര്‍വഹണ ഏജന്‍സികളുമായുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും പാലങ്ങള്‍ നീട്ടാനുള്ള അതോറിറ്റിയുടെ താത്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് പ്രതിയുടെ അറസ്റ്റ് വരുന്നതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ വാണ്ടഡ് പേഴ്സണ്‍സ് ഡിപ്പാര്‍ട്ട്മെന്റ്ഡയറക്ടര്‍ കേണല്‍ താരിഖ് ഹിലാല്‍ അല്‍ സുവൈദി ചൂണ്ടിക്കാട്ടി.
സമൂഹങ്ങളില്‍ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്ന തരത്തില്‍ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും വിജയകരമായ സുരക്ഷാ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും ശക്തമായ ഒരു ആഗോള സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനും പോലീസ് ശ്രമിക്കുന്നു. അന്തര്‍ദേശീയ സംഘടിത കുറ്റകൃത്യങ്ങളെ അതിന്റെ എല്ലാ രൂപങ്ങളിലും നേരിടാന്‍ അതോറിറ്റി തയ്യാറാണ്.
സ്പോര്‍ട്സ് വാതുവെപ്പുകളിലൂടെ കുപ്രസിദ്ധനായ വില്യം പിടിയില്‍
ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയും ആഗോള വാതുവെപ്പുകാരനുമായ വില്യം പെരേര റൊഗോട്ടയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ബ്രസീലിയന്‍ പൗരനാണ്, sports betting
New Update