പശ്ചിമേഷ്യ സഘർഷഭരിതം ;ഗസയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകൾ

പശ്ചിമേഷ്യ സംഘര്‍ഷഭരിതമായി മുന്നോട്ടുപോകുന്നു. അതിനിടെ, ഗസയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. ഒരുപക്ഷെ ഗസയ്ക്ക് ഇനി പഴയരൂപത്തിലേക്ക് ഒരിക്കലും വരാനാകില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

author-image
Rajesh T L
New Update
hjk

പശ്ചിമേഷ്യ സംഘര്‍ഷഭരിതമായി മുന്നോട്ടുപോകുന്നു. അതിനിടെ, ഗസയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. ഒരുപക്ഷെ ഗസയ്ക്ക് ഇനി പഴയരൂപത്തിലേക്ക് ഒരിക്കലും വരാനാകില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഒക്ടോബര്‍ ആദ്യം മുതല്‍ ഗസയിലേക്കുള്ള ഭക്ഷ്യസാധനങ്ങളുടെ വരവ് നിലച്ചതോടെ വടക്കന്‍ ഗസയിലെ ഏകദേശം 10 ലക്ഷം മനുഷ്യര്‍ പട്ടിണിയുടെ പിടിയിലാണെന്നു വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നു. ഓഗസ്റ്റില്‍ 700 ട്രക്കുകളാണ് ഗാസയിലേക്ക് വന്നത്. സെപ്റ്റംബറില്‍ 400 ട്രക്കുകള്‍ മാത്രമാണ് ഗാസയിലെത്തിയത്. അധിനിവേശ വെസ്റ്റ് ബാങ്കിനും ജോര്‍ദാനും ഇടയിലുള്ള അലന്‍ബി ക്രോസിംഗിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചതാണ് സഹായം കുറയാന്‍ കാരണമായി പറയുന്നത്.

ഡബ്ല്യുഎഫ്പിയുടെ കണക്കനുസരിച്ച്, ഗസയ്ക്കുള്ള സഹായം സമീപമാസങ്ങളില്‍ നിന്ന് ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുന്നു. ഇതുമൂലം ഒക്ടോബറില്‍ ഭക്ഷണപ്പൊതികളുടെ വിതരണം നിര്‍ത്തിവയ്ക്കുന്ന അവസ്ഥയിലേക്ക് സംഘടന എത്തി.

th

വിശപ്പ് അതിരൂക്ഷമായി തുടരുന്നു, പട്ടിണിയുടെ ഭീഷണി നിലനില്‍ക്കുന്നു. സഹായം പുനരാരംഭിച്ചില്ലെങ്കില്‍, മേഖലയിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് അവശ്യമായ ഭക്ഷണം കിട്ടാതെ വരുമെന്നും ഡബ്ല്യുഎഫ്പി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മധ്യ ഗസയില്‍, ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമം കാരണം ഇവിടെയുള്ള ഹോട്ടലുകളും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ഭക്ഷണസാധനങ്ങള്‍ കിട്ടാതെ ജനങ്ങള്‍ ദുരിതത്തിലാണ്. 

kjl

ഗസയിലെ ജനം പുറത്തു നിന്നുള്ള മാനുഷിക സഹായങ്ങളെ ആശ്രയിച്ചാണ് അവരുടെ ജീവിതം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യം ഗാസയില്‍ വരും ആഴ്ചകളില്‍ വ്യാപകമായ പട്ടിണിക്കും ക്ഷാമത്തിനും ഇടയാക്കുമെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

2024 മാര്‍ച്ചിന് ശേഷം ഗാസയിലേക്കുള്ള സഹായങ്ങളുടെ അളവില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ കുറവാണ് ഈ സെപ്റ്റംബറില്‍ ഉണ്ടായിരിക്കുന്നതെന്നാണ് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് പറയുന്നത്. ഒക്ടോബര്‍ 6 മുതല്‍ വടക്കന്‍ ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ സൈനിക നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍, ഗാസയില്‍ ഉയര്‍ന്നുവരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമൂഹം വലിയ സമ്മര്‍ദ്ദം അഭിമുഖീകരിക്കുന്നുണ്ട്.

gaza gaza city gaza conflict