ചന്ദ്രനില്‍ തന്മാത്രാ രൂപത്തില്‍ ജലം

ചന്ദ്രനില്‍ നിന്ന് ചൈനയുടെ ചാങ്ഇ5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ എന്ന് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നേച്ചര്‍ ആസ്‌ട്രോണമി ജേണല്‍ ഇത് സംബന്ധ് ചൈനീസ് ശാസ്ത്രജ്ഞരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

author-image
Prana
New Update
Moon.
Listen to this article
0.75x 1x 1.5x
00:00 / 00:00

ചന്ദ്രനില്‍ തന്മാത്രാ രൂപത്തിലുള്ള ജലം ഉണ്ടെന്ന കണ്ടെത്തലുമായി ചൈന, ഭൗതിക തെളിവുകളോടെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ചന്ദ്രനില്‍ നിന്ന് ചൈനയുടെ ചാങ്ഇ5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ എന്ന് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നേച്ചര്‍ ആസ്‌ട്രോണമി ജേണല്‍ ഇത് സംബന്ധ് ചൈനീസ് ശാസ്ത്രജ്ഞരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തന്മാത്രാ രൂപത്തിലുള്ള (ഒ20) ജലം ചന്ദ്രനിലുണ്ട് എന്നാണ് അവിടെ നിന്ന് ചാങ്ഇ5 പേടകം ശേഖരിച്ച മണ്ണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ജലത്തിന്റെ സാന്നിധ്യമേയില്ല എന്ന് മുമ്പ് കരുതിയിരുന്ന ചാന്ദ്രഭാഗത്ത് നിന്നാണ് ചാങ്ഇ5 പേടക സാംപിള്‍ ശേഖരിച്ചത്. തന്‍മാത്രാ രൂപത്തിലുള്ള വെള്ളത്തിന് പുറമെ ധാതുവിന്റെയും അമോണിയയുടേയും സാന്നിധ്യം മണ്ണിന്റെ സാംപിളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിഗൂഢമായ ഈ ധാതുവിന് ഡഘങ1 എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് നേച്ചര്‍ ആസ്‌ട്രോണമി ജേണല്‍ 2024 ജൂലൈ 16ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഭാവിയില്‍ ചന്ദ്ര വാസത്തിനുള്ള വിഭവമാകാന്‍ ചന്ദ്രനില്‍ കണ്ടെത്തിയ ജലത്തിനായേക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ കരുതുന്നു.
ചന്ദ്രന്റെ മധ്യ ലാറ്റിറ്റിയൂഡ് പ്രദേശത്ത് നിന്നാണ് ചാങ്ഇ5 പേടകം മണ്ണിന്റെ സാംപിള്‍ ശേഖരിച്ചത്. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യമുള്ളതായി നാസയുടെ സോഫിയ ടെലസ്‌കോപ് 2020ല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ചൂടുപിടിച്ച ചന്ദ്രോപരിതലത്തില്‍ എങ്ങനെയാണ് ജലമുള്ളതെന്ന് ഭൗതിക തെളിവുകളോടെ നാസയ്ക്ക് സ്ഥാപിക്കാനായിരുന്നില്ല.

china moon