യുഎസ്‌ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയുടെ ഭാര്യ; ഇന്ത്യൻ വംശജ,നിയമജ്ഞ, ആരാണ് ഉഷ ചിലുകുരി?

ജെഡി വാൻസിൻറെ ഭാര്യ ഉഷ ചിലുകുരി വാൻസ് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ ദമ്പതികളുടെ മകളാണ്.ആന്ധ്രാപ്രദേശിൽ നിന്നുള്ള ഇവർ പതിറ്റാണ്ടുകൾക്ക് മുമ്പേ അമേരിക്കയിലേക്ക് കുടിയേറി. ഉഷ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.

author-image
Greeshma Rakesh
New Update
usha

JD Vance With His Wife Usha Chilukuri Vance

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടൺ: കഴിഞ്ഞ ദിവസമാണ് അമേരിക്കൻ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി  ഒഹിയോ സെനറ്റർ ജെ.ഡി വാൻസിനെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. വാൻസിൻറെ നിരവധി പ്രത്യേകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം.എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത്  അദ്ദേഹത്തിൻറെ ഇന്ത്യൻ ബന്ധമാണ്.

ജെഡി വാൻസിൻറെ ഭാര്യ ഉഷ ചിലുകുരി വാൻസ് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ ദമ്പതികളുടെ മകളാണ്.ആന്ധ്രാപ്രദേശിൽ നിന്നുള്ള ഇവർ പതിറ്റാണ്ടുകൾക്ക് മുമ്പേ അമേരിക്കയിലേക്ക് കുടിയേറി. ഉഷ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. ഇവർ അമേരിക്കയിൽ നിന്ന് മികച്ച വിദ്യാഭ്യാസവും നേടി. യേൽ സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ഉഷ കേംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്ന് എംഫിലും കരസ്ഥമാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മികച്ച അക്കാദമിക്‌ യോഗ്യതാ പശ്‌ചാത്തലമുള്ള ഉഷ ചിലുകുരി, സാൻഫ്രാൻസിസ്‌കോയിലെ പ്രമുഖ സ്‌ഥാപനത്തിൽ നിയമജ്‌ഞയാണ്‌.അഭിഭാഷകയായി പ്രാക്‌ടീസ് തുടങ്ങും മുമ്പ് സുപ്രീംകോടതി ജഡ്‌ജിമാരായ ജോൺ റോബർട്ട്സിൻറെയും ബ്രെത് കവാനാഫിൻറെയും ഗുമസ്‌തയായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്ത്യൻ മൂല്യങ്ങളോടും സംസ്‌കാരത്തോടും അവർക്ക്‌ ആഴത്തിലുള്ള ബന്ധമാണുള്ളത്‌.

കാലിഫോർണിയയിലെ സാൻഡിയാഗോയ്ക്ക് സമീപമായിരുന്നു ഇവരുടെ താമസം. അക്കാദമിക്, കരിയർ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് ഉഷ. യേൽ ജേർണൽ ഓഫ് ലോ ആൻഡ് ടെക്‌നോളജിയുടെ മാനേജിങ് എഡിറ്റർ, യേൽ ലോ ജേർണലിൻറെ എക്‌സിക്യൂട്ടീവ് ഡെവലപ്പ്മെൻറ് എഡിറ്റർ തുടങ്ങിയ മേഖലകളിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

യേൽ സർവകലാശാലയിൽ നാല് വർഷത്തോളം പാഠ്യേതര പ്രവർത്തനങ്ങളിൽ മുഴുകിയ ഇവർ പിന്നീട് കേംബ്രിഡ്‌ജിൽ ഗേറ്റ്സ് ഫെലോ ആയി പഠനം പുനരാരംഭിച്ചു. ഇവിടെ അവർ ഇടത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. 2014ൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു. യേൽ ലോ സ്‌കൂളിൽ വച്ചാണ് ഉഷയും ജെഡി വനേസും പരിചയപ്പെട്ടത്. പിന്നീൽ 2014ൽ കെന്റക്കിയിൽ വെച്ച് അവർ വിവാഹിതരായി. ഹിന്ദു പുരോഹിതൻറെ കാർമ്മികത്വത്തിലായിരുന്നു വിവാഹം.ഇവാൻ, വിവേക്, മിറാബൽ എന്നിങ്ങനെ മൂന്നു മക്കളാണ് ഇവർക്കുള്ളത്. ഉഷ ചിലുകുറി ഹിന്ദുവും ഭർത്താവ് വാൻസ് കത്തോലിക്കനുമാണ്. 

ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഭർത്താവിൻറെ രാഷ്‌ട്രീയ വിജയങ്ങൾക്ക് പിന്നിൽ ഉഷയുടെ കയ്യൊപ്പുണ്ട്. ഗ്രാമീണ മേഖലയിലെ അമേരിക്കക്കാരുടെ സാമൂഹ്യ മൂല്യച്യുതി സംബന്ധിച്ച പഠനത്തിനും പിന്നീട് അദ്ദേഹത്തിൻറെ ഏറ്റവും മികച്ച ഓർമ്മക്കുറിപ്പായ 'ഹിൽബില്ലി എലജി' എന്ന പുസ്‌തകത്തിനും പിന്നിൽ ഉഷയുണ്ട്. ഈ പുസ്‌തകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് റോൺ ഹൊവാർഡ് 2020ൽ ഒരു സിനിമയും എടുത്തു. ഓഹിയോ സീറ്റിൽ നിന്ന് സെനറ്റിലെത്തിയ വാനസിനൊപ്പം പക്ഷേ പൊതുവേദികളിൽ ഉഷയെ അധികം കണ്ടിട്ടില്ല.

ഉഷ ഏറെ വിജയിച്ച ഒരു അഭിഭാഷകയാണെന്ന് അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള റിയൽ എസ്റ്റേറ്റ് നിക്ഷേപ ഉപദേശകനും വ്യവസായിയുമായ എഐ മാസൺ പറയുന്നു. ഇന്ത്യൻ സംസ്‌കാരമടക്കം ഇന്ത്യയെ കുറിച്ച് അവർക്കെല്ലാം അറിയാം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ അവരുടെ ഭർത്താവിനെ സഹായിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ അവർക്കാകുമെന്നും ട്രംപിൻറെ കുടുംബ സുഹൃത്ത് കൂടിയായ അദ്ദേഹം പറഞ്ഞു.

തങ്ങൾ ഇരുവരും വ്യത്യസ്‌ത വിശ്വാസ പ്രമാണങ്ങൾ ഉള്ളവരാണെന്ന് നേരത്തെ വാൻസ് ഫോക്‌സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ അദ്ദേഹത്തിൻറെ കഴിവുകളും സർഗാത്മകതയും കഠിനാദ്ധ്വാനവും സംബന്ധിച്ച് ഏറെയൊന്നും മനസിലാക്കിയിട്ടില്ലെന്ന് ഉഷ പറഞ്ഞു. വാൻസിനെ പിന്തുണയ്ക്കുന്നതിന് പല കാരണങ്ങളും തനിക്കുണ്ടെന്ന് ഉഷ പറയുന്നു.

താൻ വളരെ മതപരമായ ചട്ടക്കൂട്ടിലാണ് വളർന്നത്. തൻറെ മാതാപിതാക്കൾ ഹിന്ദുക്കളാണ്. അവർ വളരെ നല്ല രക്ഷിതാക്കളുമാണ്. അവരാണ് തൻറെ ജീവിതത്തിൻറെ കരുത്ത്. എന്നാൽ വ്യത്യസ്‌തമായ ചിലതിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് തൻറെ ഭർത്താവ്. അദ്ദേഹത്തെ സംബന്ധിച്ച് അതാണ് ശരി.ഒഹിയോയിലെ ജെയിംസ് ഡേവി ബോമാൻറെ മകനായാണ് അദ്ദേഹം ജനിച്ചത്. അമ്മ ലഹരിക്ക് അടിമയായിരുന്നു. അദ്ദേഹത്തിൻറെ കുട്ടിക്കാലത്ത് തന്നെ പിതാവും ഉപേക്ഷിച്ചുപോയി. പിന്നീട് മുത്തശ്ശിയും മുത്തശനുമാണ് അദ്ദേഹത്തെ വളർത്തിയതെന്നും ഉഷ പറയുന്നു.

 

US presidential election usha chilukuri JD Vance