ഇസ്രയേലിനെ തല്ലിയും തലോടിയും യുഎസ്; വന്‍ സാമ്പത്തിക സഹായം

അമേരിക്ക നല്‍കുന്ന സാമ്പത്തിക സഹായം ഇസ്രയേല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുക. ഇതാണ് വലിയ പ്രതിഷേധം ഉയര്‍ത്തുന്നത്. ഗസയില്‍ മനുഷ്യാവകാശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്നത്. 

author-image
Rajesh T L
New Update
israel us
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗസയില്‍ മനുഷ്യക്കുരുതി നടത്തുന്ന ഇസ്രയേലിനെ തല്ലിയും തലോടിയും അമേരിക്ക. ഇസ്രയേലിന് അമേരിക്ക നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. അതിനിടയില്‍, വീണ്ടും ഇസ്രയേലിനു സാമ്പത്തിക സഹായം നല്‍കി അമേരിക്ക. 3.5 ബില്യന്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക ഇസ്രായേലിനു നല്‍കിയിരിക്കുന്നത്. 

അമേരിക്ക നല്‍കുന്ന സാമ്പത്തിക സഹായം ഇസ്രയേല്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുക. ഇതാണ് വലിയ പ്രതിഷേധം ഉയര്‍ത്തുന്നത്. ഗസയില്‍ മനുഷ്യാവകാശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്നത്. 

അമേരിക്ക നല്‍കുന്ന സാമ്പത്തിക സഹായത്തിന്റെ ഒരു ഭാഗം പോകുന്നത് പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍, പലസ്തീന്‍കാര്‍ക്കെതിരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്ന സൈനിക യൂണിറ്റിനുമാണ്. എന്നാല്‍, ഈ യൂണിറ്റിന് സാമ്പത്തിക സഹായം നല്‍കുന്നതിന് തങ്ങള്‍ എതിരാണെന്നും ഇസ്രയേല്‍ സൈനിക യൂണിറ്റിനു സഹായം വിലക്കുന്നത് ആദ്യമായിട്ടാണെന്നും യുഎസ് അധികൃതര്‍ പറയുന്നു. എന്നാല്‍, ഈ സൈനിക യൂണിറ്റിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഇസ്രയേല്‍ വിജയിച്ചിട്ടുണ്ടന്നും അതില്‍ അമേരിക്ക തൃപ്തരാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ഈ വിവാദ യൂണിറ്റിന്റെ പേര് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അധിനിവേശ വെസ്റ്റ് ബാങ്കില്‍ വിന്യസിച്ചിട്ടുള്ള നെറ്റ്‌സ യഹൂദയാണ് ക്രൂരതകള്‍ക്കും നിയമലംഘനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പിന്നില്‍. 

നിരവധി ആരോപണങ്ങളാണ് നെറ്റ്‌സ യഹൂദക്കെതിരെ കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നിട്ടുള്ളത്. പലസ്തീന്‍ പൗരന്മാരെ പീഡിപ്പിച്ച സംഭവത്തില്‍ ഈ ബറ്റാലിയനിലെ സൈനികര്‍ പ്രതിക്കൂട്ടില്‍ വന്നിട്ടുണ്ട്. 2022-ല്‍ പലസ്തീന്‍-അമേരിക്കന്‍ പൗരന്‍ സൈന്യത്തിന്റെ തടവില്‍ മരിച്ചത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഈ ബറ്റാലിയനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഈ ക്രൂരതകളെല്ലാം അമേരിക്ക തന്നെ പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തന്നെ നെറ്റ്‌സ യഹൂദയുടെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. വിദേശ സഹായ നിയമപ്രകാരം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ബ്ലിങ്കിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ നിലപാടില്‍ നിന്നും ബ്ലിങ്കന്‍ മലക്കം മറിഞ്ഞു.

ഗസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം നടത്തുന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. അടുത്തിടെ ഇസ്രയേല്‍ സേന തടവില്‍ പാര്‍പ്പിച്ചിരുന്ന യുവതിയെ 10 സൈനികര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്ത സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സാഹചര്യത്തില്‍ അമേരിക്കയുടെ സാമ്പത്തിക സഹായം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

 

israel and hamas conflict lebanon israel