യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ടിം വാല്‍സ്

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം.

author-image
Prana
New Update
kamala harris
Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.

മിനസോട്ടയുടെ ഗവര്‍ണാറായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട വാല്‍സ് ഡെമോക്രാറ്റിക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമാണ്. ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മാറി നില്‍ക്കണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ നിലവിലെ പ്രസിഡന്റ് ബൈഡനൊപ്പം ഉറച്ചുനിന്നതില്‍ പ്രധാനിയാണ് വാല്‍സ്.

ബൈഡന്‍ കമലയെ നിര്‍ദേശിച്ചതിന് പിന്നാലെ പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.രാഷ്ട്രീയത്തില്‍ ഇറങ്ങുംമുമ്പ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചായിരുന്നു വാല്‍സ്. ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ 24 വര്‍ഷം സേവനം അനുഷ്ഠിച്ച വാല്‍സ് മാസ്റ്റര്‍ സര്‍ജന്റായാണ് വിരമിച്ചത്. 2006ല്‍ ആദ്യമായി ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ ആദ്യമായി മിനിസോട്ട ഗവര്‍ണറായി. 2022ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

us vice president election Kamala Harris