‘എഫ് 16 വിമാനങ്ങൾ ലഭിച്ചു; സഖ്യകക്ഷികൾക്ക് നന്ദിയറിയിച്ച് സെലൻസ്‍കി

‘‘എഫ് 16 വിമാനങ്ങൾ യുക്രെയ്നിലെത്തി. ഞങ്ങൾ രാജ്യത്തിനുവേണ്ടി അത് ഉപയോഗിച്ചു തുടങ്ങി’’–വൊളോഡിമിർ സെലൻസ്കി ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.

author-image
Vishnupriya
New Update
zelensky
Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടൻ: റഷ്യയുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന യുക്രെയ്ന് കൂടുതൽ ആധുധങ്ങൾ നൽകി യുഎസ്. എഫ് 16 വിമാനങ്ങൾ യുക്രെയ്ൻ ഉപയോഗിച്ചു തുടങ്ങിയതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചു. റഷ്യയുമായി യുദ്ധം ആരംഭിച്ച് 29 മാസങ്ങൾ പിന്നിടുമ്പോഴാണ് അത്യാധുനിക വിമാനം യുഎസ് കൈമാറുന്നത്. 

അതേസമയം, എത്ര വിമാനങ്ങളാണ് യുക്രെയ്ന് ലഭിച്ചതെന്ന് വ്യക്തമല്ല. എഫ് 16 വിമാനം ഏറെനാളായുള്ള യുക്രെയ്ന്റെ ആവശ്യമായിരുന്നു. ‘‘എഫ് 16 വിമാനങ്ങൾ യുക്രെയ്നിലെത്തി. ഞങ്ങൾ രാജ്യത്തിനുവേണ്ടി അത് ഉപയോഗിച്ചു തുടങ്ങി’’–വൊളോഡിമിർ സെലൻസ്കി ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി. അതോടൊപ്പം വിമാനം ലഭിക്കാൻ സഹായിച്ച സഖ്യകക്ഷികളോട് സെലൻസ്കി നന്ദി അറിയിച്ചു.

റഷ്യയെ നേരിടാൻ ശക്തമായ ആയുധങ്ങൾ നൽകണമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളോട് സെലൻസ്കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ എഫ് 16 വിമാനങ്ങൾ ലഭിക്കുമെന്നാണ് യുക്രെയ്ന്റെ പ്രതീക്ഷ. പൈലറ്റുമാരുടെ പരിശീലനം ആരംഭിച്ചു. സോവിയറ്റ് യൂണിയൻ കാലത്തെ പഴകിയ വിമാനങ്ങളാണ് യുക്രെയ്ന് ഉണ്ടായിരുന്നത്.

ukraine Volodymyr Zelensky