ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യഫലങ്ങള്‍ ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ ട്രംപിന് ജയം. ഫ്‌ലോറിഡയിലും ട്രംപ് ജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. കമലാ ഹാരിസ് 42.9 ശതമാനം വോട്ടാണ് ഫ്‌ലോറിഡയില്‍ നേടിയത്. 99 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസിന് ലഭിച്ചത്. ട്രംപ് 120 ഇലക്ടറല്‍ വോട്ടുകളാണ് നേടിയത്.
ഇല്ലിനോയിസിലും ന്യൂയോര്‍ക്കിലും കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. വെര്‍മോണ്ട്, മസാച്യുസെറ്റ്‌സ്, കണക്ടികട്ട്, ന്യൂജേഴ്‌സി, ഡേലാവേര്‍, മേരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്.
വെസ്റ്റ് വിര്‍ജീനിയ, കെന്റക്കി, ടെന്നസി, സൌത്ത് കരോലിന, അലബാമ, മിസിസിപ്പി, ലൂസിയാന, അര്‍ക്കനാസ്, ഒക്കലഹോമ, നെബ്രാസ്‌ക, സൌത്ത് ഡക്കോട്ട,നോര്‍ത്ത് ഡക്കോട്ട, വ്യോമിംഗ് സംസ്ഥാനങ്ങളില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്.
പെന്‍സില്‍വാനിയയിലും മിഷിഗണിലും കമലാ ഹാരിസിനാണ് നിലവില്‍ മുന്‍തൂക്കമുള്ളത്. അതേസമയം മറ്റൊരു നിര്‍ണായക സംസ്ഥാനമായ ജോര്‍ജ്ജിയയില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്.
-
Nov 06, 2024 13:05 ISTUS Election 2024 Live: ട്രംപ് അധികാരത്തിലേക്ക്; ആഘോഷത്തിമിര്‍പ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക്. സുപ്രധാന തിരഞ്ഞെടുപ്പില്‍ സ്വിംഗ് സ്റ്റേറ്റുകളില്‍ ഉള്‍പ്പെടെ ആധിപത്യം പുലര്‍ത്തിയാണ് രണ്ടാമതും ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്നത്. വിജയം ഉറപ്പിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷത്തിമിര്‍പ്പിലാണ്.
-
Nov 06, 2024 10:39 ISTഏഴില്‍ ആറ് നിര്‍ണായക സ്റ്റേറ്റുകളും പിടിച്ച് ട്രംപ്; മിഷിഗണും കൈവിട്ട് കമല
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിന് മുന്നേറ്റം. 230 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് നേടിയത്. 187 വോട്ടുകള്‍ മാത്രമാണ് കമലയ്ക്ക് ലഭിച്ചത്. 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 നേടിയാല്‍ കേവല ഭൂരിപക്ഷമാകും. നിര്‍ണായക സ്റ്റേറ്റുകളില്‍ ആറും സ്വന്തമാക്കിയാണ് ട്രംപി മുന്നേറ്റം തുടരുന്നത്.