വാഷിങ്ടൺ: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോർക് കോടതി .സോളാർ എനർജി കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം വാഗ്ദാനം ചെയ്തതിനാണ് ഗൗതം അദാനിക്കെതിരെ യു എസ് പ്രോസിക്യൂട്ടർമാർ അഴിമതി കുറ്റം ചുമത്തിയത്.
തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യു എസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്നും കോടതി ചൂണ്ടിക്കാട്ടി." ബില്യൺ കണക്കിന് ഡോളറിന്റെ കരാറുകൾ ഉറപ്പിക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക് കൈക്കൂലി നൽകാനുള്ള വിപുലമായ പദ്ധതിയാണ് പ്രതികൾ ആസൂത്രണം ചെയ്തത്," ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന്റെ യു എസ് അറ്റോർണി ബ്രിയോൺ പീസ് പ്രസ്താവനയിൽ പറഞ്ഞു . അഴിമതി , വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.