ലബനനില്‍നിന്ന് മടങ്ങാന്‍ നിര്‍ദേശം നല്‍കി യുഎസും ബ്രിട്ടനും

ചില എയര്‍ലൈനുകള്‍ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും, ഫ്‌ലൈറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. ഈ സാഹചര്യത്തില്‍ ലഭ്യമായ ഏത് വിമാനവും പൗരന്മാര്‍ ബുക്ക് ചെയ്യണമെന്ന് ഇരു രാജ്യങ്ങളും നിര്‍ദേശം നല്‍കി

author-image
Prana
New Update
us airstrike
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇസ്രയേല്‍ ആക്രമണസാധ്യത നിലനില്‍ക്കെ, ലബനനില്‍ കഴിയുന്ന മുഴുവന്‍ പൗരന്മാരോടും കിട്ടിയ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ യുഎസും ബ്രിട്ടനും നിര്‍ദേശം നല്‍കി. ചില എയര്‍ലൈനുകള്‍ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും, ഫ്‌ലൈറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. ഈ സാഹചര്യത്തില്‍ ലഭ്യമായ ഏത് വിമാനവും പൗരന്മാര്‍ ബുക്ക് ചെയ്യണമെന്ന് ഇരു രാജ്യങ്ങളും നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
മിഡില്‍ ഈസ്റ്റിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് മറ്റു പല രാജ്യങ്ങളും ഇത്തരത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ തുടങ്ങിയ ഇസ്‌റാഈല്‍-ഹമാസ് യുദ്ധം മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി സൃഷ്ടിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം ഇറാനില്‍ വെച്ച് ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയയെ ഇസ്‌റാഈല്‍ വധിച്ചതോടെ സാഹചര്യം കൂടുതല്‍ വഷളാവുകയായിരുന്നു. ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവും കൊല്ലപ്പെട്ടിരുന്നു.

 

Lebanon-Israel border lebanon