നിയമ വിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസ്; ഇമ്രാന്‍ ഖാനും ഭാര്യയും കുറ്റവിമുക്തര്‍

ഇസ്ലാമിക നിയമപ്രകാരം പുനര്‍ വിവാഹത്തിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇരുവരെയും കോടതി ഏഴു വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്.  ബുഷറയുടെ ആദ്യ ഭര്‍ത്താവ് ഖവാര്‍ മനേക നല്‍കിയ പരാതിയിലായിരുന്നു നടപടി

author-image
anumol ps
New Update
IMRAN KHAN AND WIFE

ഇമ്രാന്‍ ഖാനും ഭാര്യയും

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ലാഹോര്‍: നിയമ വിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യയും കുറ്റവിമുക്തര്‍. 7 വര്‍ഷത്തേക്ക് ഇരുവരെയും ശിക്ഷിച്ച കീഴ്‌ക്കോടതി നടപടി അപ്പീല്‍ കോടതി റദ്ദാക്കി. എന്നാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ ഉടന്‍ മോചിതനാകില്ല. ഇമ്രാന്‍ ഖാനെയും ഭാര്യ ബുഷറ ഖാനെയും ഏഴ് വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. ഫെബ്രുവരിയിലെ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഇത്. 2018ല്‍ നടന്ന ഇവരുടെ വിവാഹം ഇസ്ലാമിക് നിയമത്തിന് വിരുദ്ധമായിരുന്നുവെന്ന് കീഴ്‌ക്കോടതി കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ഇസ്ലാമബാദ് കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയത്. 

ഇസ്ലാമിക നിയമപ്രകാരം പുനര്‍ വിവാഹത്തിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇരുവരെയും കോടതി ഏഴു വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്.  ബുഷറയുടെ ആദ്യ ഭര്‍ത്താവ് ഖവാര്‍ മനേക നല്‍കിയ പരാതിയിലായിരുന്നു നടപടി. നിയമപ്രകാരം വിവാഹ മോചിതയായതോ ഭര്‍ത്താവ് മരിച്ചതോ ആയ സ്ത്രീ പുനര്‍ വിവാഹിതയാകുമ്പോള്‍ മൂന്ന് ആര്‍ത്തവകാലം കഴിയണം. സ്ത്രീ ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി കാത്തിരിക്കുന്ന കാലഘട്ടത്തെ ഇദ്ദ എന്നാണ് വിളിക്കുന്നത്.

എന്നാല്‍ ഇമ്രാന്‍ ഖാന്‍-ബുഷ്‌റ വിവാഹത്തില്‍ ഇദ്ദ മാനദണ്ഡം ലംഘിച്ചെന്നും വിവാഹമോചിതയായി മൂന്ന് ആര്‍ത്തവകാലത്തിന് മുമ്പേ മുന്‍ ഭാര്യ ബുഷ്‌റ, ഇമ്രാന്‍ ഖാനെ വിവാഹം ചെയ്‌തെന്നുമാണ് ആദ്യ ഭര്‍ത്താവ് പരാതിയില്‍ ഉന്നയിച്ചത്. 71 കാരനായ ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ബുഷ്‌റയുമായുള്ളത്. ഇരുവര്‍ക്കും ജയില്‍ ശിക്ഷക്ക് പുറമെ 5 ലക്ഷം രൂപയും പിഴ കോടതി വിധിച്ചിരുന്നു.  കഴിഞ്ഞ വര്‍ഷം നടന്ന കലാപത്തില്‍ ഇമ്രാന്‍ ഖാന്റെ പങ്ക് പരിശോധിക്കുന്നതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയിരുന്നു. 

 

imran khan