കാബൂള്‍: അഫ്ഗാനിസ്താനില്‍ അജ്ഞാത രോഗം പടരുന്നതായി റിപ്പോര്‍ട്ട്. അജ്ഞാത രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ മരിച്ചതായി അന്താരാഷ്ടമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ പര്‍വാന്‍ പ്രവിശ്യയിൽ 500 പേര്‍ നിലവില്‍ രോഗബാധിതരാണ്.
പര്‍വാന്‍ പ്രവിശ്യയിലെ 500 പേര്‍ നാലു ദിവസത്തിനുള്ളില്‍ അജ്ഞാത രോഗബാധിതരായെന്നും കേസുകള്‍ കൂടുകയാണെന്നും പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവായ ഹിക്മത്തുള്ള ഷമീമീം എക്‌സില്‍ കുറിച്ചു. നിലവിൽ 50 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നും കുറിപ്പില്‍ പറയുന്നു.
ക്ഷീണം, കൈയ്-കാലുകളിലെ വേദന, വയറിളക്കം, പനി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. രോഗത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.