യുഎന്‍ രക്ഷാസമിതി: ഇന്ത്യയെ സ്ഥിരാംഗമാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേ വ്യാഴാഴ്ചയാണ് മക്രോ തന്റെ ആവശ്യം മുന്നോട്ടു വച്ചത്. നേരത്തെ സുരക്ഷാ കൗണ്‍സിലിലെ ചൈനയൊഴികെയുള്ള സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

author-image
Prana
New Update
emmanuel macron
Listen to this article
0.75x 1x 1.5x
00:00 / 00:00

ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വിന്റെ വാക്കുകള്‍. യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേ വ്യാഴാഴ്ചയാണ് മക്രോ തന്റെ ആവശ്യം മുന്നോട്ടു വച്ചത്. നേരത്തെ സുരക്ഷാ കൗണ്‍സിലിലെ ചൈനയൊഴികെയുള്ള സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ഇതിനു പിന്നാലെയാണു ഇപ്പോള്‍ ഫ്രാന്‍സും ഇന്ത്യക്ക് അനുകൂലമായ തീരുമാനമെടുത്തിരിക്കുന്നത്.
യുക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം, ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് നിലവില്‍ ഫ്രാന്‍സിന്റെ ആവശ്യം. ഇന്ത്യക്ക് പുറമേ ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കും സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് ഇമ്മാനുവല്‍ മക്രോ ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ച് സ്ഥിരാംഗങ്ങളുള്ള ഐക്യരാഷ്ട്ര സംഘടനയുടെ യുഎന്‍ സുരക്ഷാ സമിതിയില്‍, ചൈന ഒഴികെയുള്ള എല്ലാ സ്ഥിരാംഗങ്ങളും വിപുലീകരണത്തെ ഏതെങ്കിലും ഒരു വിധത്തില്‍ പിന്തുണച്ചിട്ടുണ്ട്. 1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12, 2021-22 കാലഘട്ടങ്ങളില്‍ ഇന്ത്യയെ സുരക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗമായി ഉള്‍പ്പെടുത്തിയിരുന്നു.

france Emmanuel Macron un security council