ദുബായ്: അഫ്ഗാനിസ്താനിലെ പോളിയോ വാക്‌സിനേഷന്‍ താലിബാന്‍ നിര്‍ത്തി വെച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. സെപ്റ്റംബറിലെ കുത്തിവെപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് വിവരം യു.എന്‍. ഏജന്‍സികള്‍ അറിയുന്നത്. തീരുമാനത്തിനു പിന്നിലെ കാരണം താലിബാന്‍ വ്യക്തമാക്കിയിട്ടില്ല.
വീടുകള്‍തോറും പോയി വാക്‌സിന്‍ നല്‍കുന്നതിനുപകരം പള്ളികള്‍പോലുള്ള പൊതുസ്ഥലത്തുവെച്ച് വാക്‌സിന്‍ നല്‍കുന്ന രീതിയിലേക്കുമാറാന്‍ അഫ്ഗാന്‍ ആലോചിക്കുന്നതായി ആഗോള പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന് വിവരം ലഭിച്ചിരുന്നു.
ഈ വര്‍ഷം 18 പേര്‍ക്കാണ് രാജ്യത്ത് പോളിയോ ബാധിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. പോളിയോ രോഗത്തെ പൂര്‍ണമായും തുടച്ചുനീക്കാനാകാത്ത രണ്ടുരാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്താന്‍. മറ്റൊന്ന് പാകിസ്താനാണ്. 2023-ലേതിനെക്കാള്‍ കൂടുതലാണിത്. അയല്‍രാജ്യമായ പാകിസ്താനിലും പോളിയോ നല്‍കാനെത്തുന്നവര്‍ക്കും സംരക്ഷണത്തിനെത്തുന്ന പോലീസുകാര്‍ക്കുമെതിരേ ആക്രമണവും പതിവാണ്.
അഫ്ഗാനിസ്ഥാനില്‍ ഈ വര്‍ഷം 18 പോളിയോ കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന ഗാസയില്‍ 25 വര്‍ഷത്തിനുശേഷം വാക്‌സിനെടുക്കാത്ത പത്തുമാസമുള്ള കുഞ്ഞിന് പോളിയോബാധ സ്ഥിരീകരിച്ചിരുന്നു.