മോസ്കോയിൽ യുക്രൈന്റെ അപ്രതീക്ഷിത ഡ്രോൺ ആക്രമണം; വൻ നാശനഷ്ടം

ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടുകയും നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു. 46കാരിയാണ് കൊല്ലപ്പെട്ടത്. മൂന്ന് പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

author-image
Vishnupriya
New Update
gf
Listen to this article
0.75x 1x 1.5x
00:00 / 00:00

മോസ്കോ: റഷ്യയെ വിറപ്പിച്ച് തലസ്ഥാന ​ന​ഗരമായ മോസ്കോയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം. റഷ്യൻ തലസ്ഥാനത്ത് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇത്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടുകയും നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു. 46കാരിയാണ് കൊല്ലപ്പെട്ടത്. മൂന്ന് പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോസ്കോയ്ക്ക് ചുറ്റുമുള്ള വിമാനത്താവളങ്ങളിൽ നിന്ന് 50ഓളം വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നെണ്ണം ആറ് മണിക്കൂറിലധികം അടച്ചിടുകയും ചെയ്തു. 

യുക്രൈന്റെ ഡ്രോണുകൾ ഉപയോ​ഗിച്ചുള്ള ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞെന്ന് റഷ്യ അവകാശപ്പെട്ടു. മോസ്കോ മേഖലയിൽ മാത്രം യുക്രൈന്റെ 20 അറ്റാക്ക് ഡ്രോണുകളെ തകർത്തു. സമീപത്തെ എട്ട് പ്രദേശങ്ങളിൽ നിന്ന് 124 ഡ്രോണുകൾ തകർത്തെന്നും റഷ്യ വ്യക്തമാക്കി. ബ്രയാൻസ്ക് മേഖലയിൽ 70 ലധികം ഡ്രോണുകളും മറ്റ് പ്രദേശങ്ങളിൽ പതിനായിരത്തിലധികം ഡ്രോണുകളും തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അവിടെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ രണ്ടര വർഷമായി റഷ്യ-യുക്രൈൻ സംഘ‍ർഷവും യുദ്ധവും തുടരുകയാണ്. ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ യുക്രൈനിൽ വ്യാപകമായ ആക്രമണമാണ് നടത്തിയത്. ഇരുഭാ​ഗത്തും ആയിരക്കണക്കിന് സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്.

moscow russia