റഷ്യന്‍ വ്യോമാക്രമണത്തെ പ്രതിരോധിച്ച് യുക്രെയ്ന്‍

യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ സെലന്‍സ്‌കി യുക്രെയ്ന്‍ ആക്രമണത്തില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പോള്‍ട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് സെലന്‍സ്‌കി പറഞ്ഞത്

author-image
Athira Kalarikkal
New Update
drone

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

കീവ് : റഷ്യ നടത്തിയ വന്‍ വ്യോമാക്രമണത്തില്‍ 67 ഡ്രോണുകളില്‍ 58 എണ്ണം വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍. 
കീവില്‍ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഏതാനും ദിവസം മുന്‍പ് യുക്രൈന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ യ്‌ക്രെയ്‌നില്‍ കനത്ത നാശമാണ് വിതച്ചത്.

മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടവുമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്. ഡ്രോണുകളും ഹൈപ്പര്‍ സോണിക് മിസൈലുകളും ഉപയോഗിച്ച് പുലര്‍ച്ചെയായിരുന്നു റഷ്യന്‍ ആക്രമണം. അതിന് മുന്‍പും ആക്രമണങ്ങള്‍ റഷ്യ നടത്തിയിട്ടുണ്ട്. 

യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ സെലന്‍സ്‌കി യുക്രെയ്ന്‍ ആക്രമണത്തില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പോള്‍ട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് സെലന്‍സ്‌കി പറഞ്ഞത്. ഖാര്‍കീവില്‍ നിന്ന് അകലെയുള്ള ഗ്രാമത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഇതുവരെ ആക്രമണങ്ങള്‍ കടന്നുചെല്ലാത്ത സ്ഥലമാണിതെന്നും സെലന്‍സ്‌കി പറഞ്ഞു. 

 

ukrain russia ukraine war