തായ്്‌വാനിലും ഫിലിപ്പീന്‍സിലും നാശം വിതച്ച് ഗേമി ചുഴലിക്കാറ്റ്

തായ്്‌വാനിലും ഫിലിപ്പീന്‍സിലും കനത്ത നാശം വിതച്ച് ഗേമി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. എട്ടുവര്‍ഷത്തിനിടെയാണ് തായ്വാനില്‍ ഇത്രയും വിനാശകാരിയായ ചുഴലി കൊടുങ്കാറ്റ് ഉണ്ടാവുന്നത്.

author-image
Prana
New Update
gemi typhoon
Listen to this article
0.75x 1x 1.5x
00:00 / 00:00

തായ്്‌വാനിലും ഫിലിപ്പീന്‍സിലും കനത്ത നാശം വിതച്ച് ഗേമി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. എട്ടുവര്‍ഷത്തിനിടെയാണ് തായ്വാനില്‍ ഇത്രയും വിനാശകാരിയായ ചുഴലി കൊടുങ്കാറ്റ് ഉണ്ടാവുന്നത്. കനത്ത ചുഴലിക്കാറ്റില്‍ രണ്ടു രാജ്യങ്ങളിലുമായി 21 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തായ്‌വാനിലെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്സിയുങ് നഗരത്തില്‍ പലഭാഗങ്ങളിലും പ്രളയമുണ്ടായി. ഏകദേശം 900ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രളയത്തില്‍ എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി. 1.5 മില്യണ്‍ ലിറ്റര്‍ ഇന്ധനവുമായി പോയ കപ്പല്‍ ഫിലിപ്പീന്‍ തീരത്ത് മുങ്ങി. തലസ്ഥാനമായ മലിനക്കടുത്താണ് കപ്പല്‍ മുങ്ങിയതെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടു ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ചൈന തയ്വാനിലേക്കുള്ള നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. തീവണ്ടി സര്‍വീസുകള്‍ തായ്‌വാനില്‍ നിര്‍ത്തി വെച്ചതായി അധികൃതര്‍ അറിയിച്ചു.

 

storm taiwan