പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ രാജ്യങ്ങള്‍

അറബ് സമാധാന പദ്ധതിയെ നോര്‍വേ പിന്തുണയ്ക്കുന്നു. ഒരു സ്വതന്ത്ര രാജ്യമായി മാറാന്‍ ഫലസ്തീന് മൗലികമായി അവകാശമുണ്ടെന്നും ജോനാസ് ഗഹര്‍ സ്റ്റോര്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമില്ലെങ്കിലും നോര്‍വെയുടെ അംഗീകാരം അന്താരാഷ്ട്ര തലത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

author-image
Rajesh T L
New Update
palastine

three european countries have recognized palestine as a state

Listen to this article
0.75x 1x 1.5x
00:00 / 00:00

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നി മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ വിമര്‍ശിച്ച ഇസ്റാഈല്‍ നോര്‍വേ, അയര്‍ലന്‍ഡ് എന്നി രാജ്യങ്ങളില്‍ നിന്ന് സ്വന്തം അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു. അംഗീകാരമില്ലെങ്കില്‍ മിഡില്‍ഈസ്റ്റില്‍ സമാധാനമുണ്ടാകില്ല എന്ന് നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പ്രതികരിച്ചു.നോര്‍വേയാണ് ആദ്യമായി പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചത്. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലൂടെ, അറബ് സമാധാന പദ്ധതിയെ നോര്‍വേ പിന്തുണയ്ക്കുന്നു. ഒരു സ്വതന്ത്ര രാജ്യമായി മാറാന്‍ ഫലസ്തീന് മൗലികമായി അവകാശമുണ്ടെന്നും ജോനാസ് ഗഹര്‍ സ്റ്റോര്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമില്ലെങ്കിലും നോര്‍വെയുടെ അംഗീകാരം അന്താരാഷ്ട്ര തലത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Palestine