ലെബനനിലുടനീളം പേജറുകൾ പൊട്ടിത്തെറിച്ച് ഒൻപത് പേർ കൊല്ലപ്പെടുകയും മുവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ബെയ്റൂത്തിൽ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ബെയ്റൂത്തിലെ ഹിസ്ബുല്ല ശക്തി കേന്ദ്രങ്ങളിലാണ് വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചത്. മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. എത്ര വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചുവെന്ന് ഇതുവരെ അറിവായിട്ടില്ല. മരണസംഖ്യ ഉയരാനിടയുണ്ട്.ഇന്നലെയാണ് ലെബനാനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പേജർ ഡിവൈസുകൾ ഒരേസമയം പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 2,800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് സ്ഥിരീകരിച്ചു. മുഖത്തും കൈകളിലും വയറ്റിലുമാണ് മുറിവുകളെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ നടന്ന പേജർ സംഭവത്തിൽ ലെബനനിലെ തങ്ങളുടെ സ്ഥാനപതി മൊജ്തബ അമാനിക്കും പരിക്കേറ്റതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.
വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനിൽ മൂന്ന് മരണം
ലെബനനിലുടനീളം പേജറുകൾ പൊട്ടിത്തെറിച്ച് ഒൻപത് പേർ കൊല്ലപ്പെടുകയും മുവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ബെയ്റൂത്തിൽ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്.
New Update
00:00
/ 00:00