പൊതുസ്ഥലത്ത് തട്ടമിട്ടില്ല; ഇറാനില്‍ യുവതി അറസ്റ്റില്‍

ഇറാനില്‍ പാര്‍ക്കുകള്‍, മെട്രോ പോലുള്ള എല്ലാ പൊതുയിടങ്ങളിലും സ്ത്രീകള്‍ ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും ഉറപ്പാണ്.

author-image
Prana
New Update
iran hijab
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇറാനില്‍ പൊതുസ്ഥലത്ത് തട്ടമിടാത്തതിന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടമിടാതെ പാട്ട് പാടിയതിനാണ് സാറ ഇസ്മയ്‌ലി എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. സാറ എവിടെയാണെന്ന് കുടുംബത്തിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇറാനില്‍ പാര്‍ക്കുകള്‍, മെട്രോ പോലുള്ള എല്ലാ പൊതുയിടങ്ങളിലും സ്ത്രീകള്‍ ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും ഉറപ്പാണ്.
ആമി വിന്‍ഹൗസിന്റെ ബാക് ടു ബാക് എന്ന പാട്ടാണ് സാറ പാടിയത്. ഇറാനിയന്‍ ഗായികയും ബെര്‍ലിന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകയുമായ ഫറാവസ് ഫര്‍വര്‍ദിന്‍ അറസ്റ്റിനെ അപലപിച്ച് രംഗത്തുവന്നു.
'പൊതുയിടത്തില്‍ പാട്ടുപാടിയതിന് ഗായിക സാറയെ ഇറാനിലെ തടങ്കല്‍ കേന്ദ്രത്തില്‍ അടച്ചിരിക്കുന്നു. രാജ്യത്തിന് പുറത്തുള്ള ആക്ടിവിസ്റ്റുകളുമായും സംഗീതജ്ഞന്‍മാരുമായും ബന്ധം പുലര്‍ത്തുന്നതിന് സാറക്കു മേല്‍ വലിയ സമ്മര്‍ദമുണ്ട്.'എന്നാണ് ഫറാവസ് എക്‌സില്‍ കുറിച്ചത്.
നേരത്തേ മഹ്‌സ അമീനി എന്ന പെണ്‍കുട്ടി തട്ടം ശരിയായി ധരിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രാജ്യത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.

iran hijab