യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവില്‍ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം.

author-image
Prana
New Update
trump harris

47-ാമത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാളെ വിധിയെഴുത്ത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവില്‍ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം.  തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ രണ്ട് സ്ഥാനാര്‍ത്ഥികളും പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.  തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 270 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ആവശ്യം.
അരിസോണ, നെവാഡ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നിവിടങ്ങളിലെ ഫലങ്ങളായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക.
കമല ഹാരിസിന് കാഴ്ചപ്പാടുകളോ ആശയങ്ങളോ പരിഹാരങ്ങളോ ഇല്ലെന്നും വിവിധ വിഷയങ്ങളില്‍ തന്നെ കുറ്റപ്പെടുത്തുന്നതാണ് അവളുടെ ഏക സന്ദേശമെന്നുമാണ് വിവിധ തിരഞ്ഞെടുപ്പ് റാലികളില്‍ ട്രംപ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ മറുവശത്ത് ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുമെന്നും ബന്ദികളെ നാട്ടിലെത്തിക്കുമെന്നും ഫലസ്തീന്‍ ജനതയുടെ അന്തസ്സിനും സ്വയം നിര്‍ണ്ണയാവകാശത്തിനും ഒപ്പം ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിജ്ഞയെടുത്താണ് കമല ഹാരിസിന്റെ മുന്നേറ്റം.
ിരഞ്ഞെടുപ്പില്‍ ഇതിനകം 6.8 കോടിപ്പേര്‍ വോട്ടുചെയ്‌തെന്നാണ് കണക്ക്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെ 43 ശതമാനമാണിത്. ടെക്‌സസിലെ റൗണ്ട് റോക്ക് പട്ടണത്തിലെ ഒരു ചെറിയ പ്രദേശത്തുപോലും 26,000 പേര്‍ മുന്‍കൂര്‍ വോട്ടുചെയ്തിട്ടുണ്ട്.

 

us donald trump us president election Kamala Harris