ഇത്രനാളും ഇറാന്‍ ഒളിപ്പിച്ചു വച്ച ആ രഹസ്യം... ഭൂമിയുടെ നാശത്തിന് തന്നെ കാരണമാകുമെന്ന് മറ്റാരെക്കാളും ഇറാന് തന്നെ അറിയാം... ഒടുവില്‍ മനസില്ലാ മനസോടെ ആ രഹസ്യം ഇറാന് തന്നെ പുറത്തുവിടേണ്ടി വന്നിരിക്കുകയാണ്. ലോകം ഭയന്നത് ശരിയാണ് ഇറാന്‍ ഒരു ആണവ രാഷ്ട്രമാണ്.
ഇസ്രയേല്‍ ഇറാന്‍ യുദ്ധം ഇപ്പോള്‍ ലോകരാജ്യങ്ങളെ പോലും ഭീതിയില്‍ ആഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം ഇറാനെ നടുക്കിയ അപ്രതീക്ഷിത ഭൂകമ്പത്തിന് പിന്നില്‍ ഇസ്രായേലിന് പങ്ക് ഉണ്ടാകുമോ എന്ന് സംശയിക്കുമ്പോഴാണ്, ഈ ഭൂകമ്പം ഉണ്ടായ സ്ഥലത്ത് ആണ് ഭൂമിക്കടിയിലെ ഇറാന്റെ ആണവപരീക്ഷണ കേന്ദ്രങ്ങളും ആണവനിലയങ്ങളും ഉള്ളതെന്നും ആ പ്രദേശത്ത് തന്നെയാണ് ഇപ്പോള്‍ ഭൂകമ്പം നടന്നിരിക്കുന്നതെന്നും കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ചും ബോംബിംഗിനെ പ്രതിരോധിക്കാനായി പര്‍വ്വതങ്ങള്‍ക്കും പാറക്കെട്ടുകള്‍ക്കും അടിയില്‍ ഏകദേശം പതിനഞ്ച് കിലോ മീറ്ററുകളോളം ഭൂമിയില്‍ നിന്ന് താഴെ തുരങ്കത്തിലാണ് ഇറാന്റെ ആണവായുധങ്ങളും ആയുധ ശേഖരങ്ങളും ഉള്ളത് എന്നാണ് റിപ്പോര്‍ട്ട് .
സാധാരണ ബോംബിംഗിലൂടെ ഇസ്രയേലിനോ മറ്റ് ശത്രുരാഷ്ട്രങ്ങള്‍ക്കോ അത് നശിപ്പിക്കാന്‍ പറ്റില്ല. സമീപ ദിവസങ്ങളില്‍ ഒക്കെ ഇസ്രയേല്‍ ആക്രമണം വൈകിയത് ഏതു രീതിയില്‍ ആണവ നിലങ്ങളെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് ആസൂത്രണം ചെയ്യാനായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്നാല്‍ ഇസ്രയേല്‍ ഇത് തകര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഞെട്ടിച്ചു കൊണ്ട് ഭൂകംബം ഉണ്ടായിരിക്കുന്നതെന്നതും വസ്തുതയാണ്. കൂടാതെ വലിയ പ്രകമ്പങ്ങള്‍ ആണ് സംഭവിച്ചിരിക്കുന്നതും ഭൂമി തുരന്നും ഇറാന്റെ ആണവ കോട്ടകള്‍ തകര്‍ക്കുവാനുള്ള ഇസ്രയേലിന്റെ ശ്രമം നടന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഒക്ടോബര്‍ 5നാണ് ഇറാനില്‍ ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 10:45ന് സെംനാന്‍ പ്രവിശ്യയിലെ അരാദാന്‍ കൗണ്ടിയിലാണ് ഉണ്ടായത്. ഇറാന്‍ ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയാണോ ഈ ഭൂകമ്പം എന്ന ആശങ്കയാണ് ഉയര്‍ന്നത്.
12 കിലോ മീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സിനെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഒക്ടോബര്‍ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന് നേരെ ഇറാന്‍ തൊടുത്തുവിട്ടിരുന്നു. ഇസ്രായേലിന് നേരെയുള്ള ഏറ്റവും വലിയ നേരിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍. ഇതിന് മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ ചോരക്കളമാകുമെന്നുറപ്പാണ്.
ഇറാന് നേരെ ഇസ്രയേല്‍ നിരന്തരം വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ലോകരാജ്യങ്ങള്‍ ആണ് ഭയക്കുന്നത്. അവര്‍ ചോദിക്കുന്ന കാര്യമിതാണ്. ഇറാന്റെ കീഴിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നാല്‍ ലോകത്തിന്റെ ഭാവി എന്താകും. അതിന് ഉത്തരം കണ്ടെത്താന്‍ അമേരിക്കയ്ക്ക് പോലും സാധിച്ചിട്ടില്ല. ഇതിനോടകം ഈ രഹസ്യകേന്ദ്രങ്ങളിലൊന്നില്‍ ഇറാന്‍ ഒരു അണുബോംബ് നിര്‍മിച്ചെടുത്തിട്ടുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് വന്‍ ആക്രമണം നടത്താനാണ് ഇസ്രയേല്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഇറാനെതിരായ നിര്‍ണായക നടപടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇറാന്റെ ആണവ ശക്തി നശിപ്പിക്കണമെന്നും അവരുടെ പ്രധാന ഊര്‍ജ സംവിധാനങ്ങള്‍ തകര്‍ക്കണമെന്നും ഈ ഭീകര ഭരണകൂടത്തിന് ശക്തമായ പ്രഹരമേല്‍പ്പിക്കണമെന്നുമായിരുന്നു ബെന്നറ്റിന്റെ വാക്കുകള്‍.
അതേസമയം, ഇസ്രയേല്‍ അപ്രഖ്യാപിത ആണവായുധ ശക്തിയായി ഇറാനെ കണക്കാക്കുകയും ചെയ്യുന്നു. 2015ലെ ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍വലിഞ്ഞതിനു ശേഷം ഇറാന്‍ ആണവ പദ്ധതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 60 ശതമാനം സംപുഷ്ടമായ യുറേനിയം ഉല്‍പാദിപ്പിക്കുന്ന ഒരേയൊരു ആണവ ഇതര രാജ്യമാണ് ഇറാന്‍, കൂടാതെ മൂന്ന് ബോംബുകളെങ്കിലും നിര്‍മിക്കാന്‍ ആവശ്യമായ ആയുധ നിലവാരമുള്ള ആണവ ഇന്ധനം ഇറാന്റെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ചര്‍ച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.