ഷിയാകളെ വധിക്കാനാണ് ആക്രമണം നടത്തിയത്; ഒമാനിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

പരിക്കേറ്റവരിലും പാക്കിസ്ഥാൻ പൗരന്മാർ ഉൾപ്പെടുന്നു. പാക് വംശജർ വാഡി അൽ കബീർ മേഖല ഒഴിവാക്കണമെന്ന് ഒമാനിലെ പാക് അംബാസഡർ ഇമ്രാൻ അലി നിർദേശിച്ചു. അമേരിക്കയും ഒമാനിലുള്ള തങ്ങളുടെ പൗരന്മാർ ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.

author-image
Anagha Rajeev
New Update
shias
Listen to this article
0.75x 1x 1.5x
00:00 / 00:00

ഒമാൻ്റെ തലസ്ഥാനമായ മസ്‌കറ്റിലെ ഷിയാ മോസ്‌കിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. വെടിവയ്പു നടത്തിയ മൂന്നു പേരെ ഒമാനി പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാൽ, തങ്ങളുടെ പോരാളികളാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു. 

ഐഎസ് ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും നാലു പാക്കിസ്ഥാനികളും ഒമാനി പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്. ഒരു ഇന്ത്യക്കാരൻ അടക്കം 28 പേർക്കു പരിക്കേറ്റു. മരിച്ചതും പരിക്കേറ്റതുമായ ഇന്ത്യക്കാരുടെ വിവരങ്ങൾ വ്യക്തമല്ല. ഷിയാകൾ മുഹറത്തിലെ ആഷൂര അനുസ്മരണത്തിന് ഒത്തുചേർന്നപ്പോഴായിരുന്നു ആക്രമണം. ഐഎസ് ഭീകരർ ഇറാക്ക്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ രാജ്യങ്ങളിൽ ഷിയാകളെ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും ഒമാനിൽ ആക്രമണം നടത്തുന്നത് ആദ്യമാണ്.

പരിക്കേറ്റവരിലും പാക്കിസ്ഥാൻ പൗരന്മാർ ഉൾപ്പെടുന്നു. പാക് വംശജർ വാഡി അൽ കബീർ മേഖല ഒഴിവാക്കണമെന്ന് ഒമാനിലെ പാക് അംബാസഡർ ഇമ്രാൻ അലി നിർദേശിച്ചു. അമേരിക്കയും ഒമാനിലുള്ള തങ്ങളുടെ പൗരന്മാർ ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.

oman is terrorist