വിന്‍ഡോസിലെ സാങ്കേതികപ്രശ്നം:  വൈകി വിമാനങ്ങള്‍

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം കാരണം ചെക് ഇന്‍ സാധിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏഴു വിമാന സര്‍വീസുകള്‍ വൈകുന്നു.

author-image
Prana
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനിടെ ലോകമെമ്പാടും വിമാനത്താവളങ്ങളില്‍ പ്രതിസന്ധി. വിന്‍ഡോസിലെ സാങ്കേതികപ്രശ്നം കാരണം ചെക് ഇന്‍ സാധിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏഴു വിമാന സര്‍വീസുകള്‍ വൈകുന്നു. വിവിധ എയര്‍ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട്‌വെയറില്‍ നിന്ന് മാറി മാനുവലായി സര്‍വീസ് ക്രമീകരിക്കും. ഫ്ലൈറ്റുകള്‍ തല്‍ക്കാലം ക്യാന്‍സല്‍ ചെയ്യില്ല. ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക് ഇന്‍ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തില്‍ 10.40 മുതല്‍ വിമാന സര്‍വീസുകള്‍ തടസ്സം നേരിടുന്നു. ടെര്‍മിനല്‍ 1-ലെ ഇന്‍ഡിഗോ, അകാസ, സ്‌പൈസ് ജെറ്റ് എന്നീ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ടെര്‍മിനല്‍ 2-വില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസിലും തടസ്സം നേരിട്ടു. നിലവില്‍ നടക്കുന്നത് മാന്വല്‍ ചെക്ക് ഇന്‍ ആണ്. വെബ് ചെക് ഇന്‍ സാധ്യമാകുന്നില്ല.
യാത്രക്കര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിയാല്‍ തിരക്ക് കുറക്കാം എന്നാണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള അറിയിപ്പ്. തിരുവനന്തപുരത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ചെക്ക് ഇന്‍ നടപടികളില്‍ നേരിയ താമസം മാത്രമേയുള്ളൂ. ഇന്‍ഡിഗോ ഉള്‍പ്പെടെ സര്‍വീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ട്. ചെക്ക്-ഇന്‍ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗോവ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.

Microsoft flight delay