ന്യൂഡൽഹി: കാഴ്ചയില്ലാത്തവർക്കു കാണാൻ സഹായിക്കുന്ന ഉപകരണം ഇലോൺ മസ്കിന്റെ ന്യൂറാലിങ് നിർമിക്കുന്നു. ഒപ്റ്റിക് നാഡികൾ തക രാറിലാവുകയും ഇരു കണ്ണുകളും നഷ്‌ടപ്പെടുകയും ചെയ്തതവർക്കു ന്യൂറാലിങ്കിന്റെ 'ബ്ലൈൻഡ് സൈറ്റ്' എന്ന ഉപകരണത്തിൻ്റെ സഹായത്തോടെ കാ ണാൻ സാധിക്കുമെന്നും സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി യുഎസ് ഫുഡ് ആൻഡ് cഅഡ്മിനിസ്ട്രേഷൻ്റെ (എഫ്ഡിഎ) അനുമതി ലഭിച്ചെന്നും ഇലോൺ മസ്ക് അറിയിച്ചു. ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറിൻ്റെ ഭാഗ മായ വിഷ്വൽ കോർട്ടക്സിന് കേട് പറ്റിയിട്ടില്ലെ ങ്കിൽ, ജന്മനാ അന്ധതയുള്ളവർക്കു പോലും കാഴ്ചപ 'അനുഭവിക്കാൻ' ഇതുവഴി സാധിക്കും
ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറിന്റെ ഭാഗമായ വിഷ്വൽ കോർട്ടക്സിന് കേട് പറ്റിയിട്ടില്ലെങ്കിൽ, ജന്മനാ അന്ധതയുള്ളവർക്കു പോലും കാഴ്ച ‘അനുഭവിക്കാൻ’ ഇതുവഴി സാധിക്കും. തുടക്കത്തിൽ പഴയ വിഡിയോ ഗെയിമുകളിലേതുപോലെ കുറഞ്ഞ റെസലൂഷനിലായിരിക്കും കാഴ്ചയെങ്കിലും ഭാവിയിൽ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് റഡാർ പോലെ സ്വാഭാവിക കാഴ്ചശക്തിയെക്കാൾ വ്യക്തമായി കാണാൻ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.