സുനിതാ വില്യംസിന്റെ ബഹിരാകാശയാത്ര വീണ്ടും മുടങ്ങി

ബുച്ച് വിൽമോറും സുനിത വില്ല്യംസും ബഹിരാകാശ യാത്രക്കായി പേടകത്തിൽ പ്രവേശിച്ചിരുന്നു. യു എസിലെ ഫ്‌ളോറിഡയിൽ നിന്ന് ശനിയാഴ്ച്ച അറ്റ്‌ലസ് വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപണം നടത്താനിരിക്കെയാണ് ലിഫ്റ്റ് ഓഫിന് മിനിറ്റുകൾക്ക് മുമ്പ് ദൗത്യം മാറ്റിവെച്ചത്.

author-image
Anagha Rajeev
Updated On
New Update
nj
Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടൺ: ഇന്ത്യൻ വംശജ സുനിത വില്ല്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മുടങ്ങി. ബോയിംഗ് സ്റ്റാർലൈനർ കുതിച്ചുയരാൻ മൂന്ന് മിനിറ്റും അമ്പത്തിയൊന്ന് സെക്കൻഡ് മാത്രം ബാക്കി നിൽക്കെയാണ് വിക്ഷേപണം മാറ്റിവെച്ചത്. തകരാർ പരിഹരിക്കാൻ മതിയായ സമയമില്ലെന്നും വിക്ഷേപണം മാറ്റിവെക്കുകയാണെന്നുമാണ് നാസ അറിയിച്ചത്.

ബുച്ച് വിൽമോറും സുനിത വില്ല്യംസും ബഹിരാകാശ യാത്രക്കായി പേടകത്തിൽ പ്രവേശിച്ചിരുന്നു. യു എസിലെ ഫ്‌ളോറിഡയിൽ നിന്ന് ശനിയാഴ്ച്ച അറ്റ്‌ലസ് വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപണം നടത്താനിരിക്കെയാണ് ലിഫ്റ്റ് ഓഫിന് മിനിറ്റുകൾക്ക് മുമ്പ് ദൗത്യം മാറ്റിവെച്ചത്. ബോയിങ്‌ സ്റ്റാർലൈനിന്റെ രണ്ടാമത്തെ വിക്ഷേപണമാണ് മാറ്റി വെയ്ക്കുന്നത്. 

ബുച്ച് വിൽമോറും സുനിത വില്ല്യംസും സുരക്ഷിതരാണ്. ഇരുവരും പുറത്തുകടന്ന് കെന്നഡി സ്‌പേസ് സെൻ്ററിലെ ക്രൂ ക്വാർട്ടേഴ്സിലേക്ക് മടങ്ങി. അടുത്ത ശ്രമത്തിന് 24 മണിക്കൂറെങ്കിലും വേണമെന്നാണ് നാസ കണക്കാക്കുന്നത്.

sunitha willams