കനത്ത ചൂട്: വരള്‍ച്ചാ ഭീഷണിയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍

വരാനിരിക്കുന്ന വിളവെടുപ്പ് കാലം പോലും തുലാസിലായിരിക്കുമെന്നും, വിളവ് ഒരുപക്ഷേ ശരാശരിയിലും താഴെക്ക് പോകുമെന്നും യുഎന്‍ വ്യക്തമാക്കുന്നു.സ്‌കൂളുകള്‍ക്ക് താല്‍ക്കാലികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

author-image
Sruthi
New Update
HEAT

Summer heat hits Asia early killing dozens as one expert calls it the most extreme event in climate history

Listen to this article
0.75x 1x 1.5x
00:00 / 00:00

ഏഷ്യന്‍ രാജ്യങ്ങളിലെ ഭൗമതാപനില ഉയരുന്നു. ഏറ്റവും കൂടുതല്‍ ചൂട് വര്‍ദ്ധിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണെന്നും ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അസഹ്യമായ ചൂട് അനുഭവിക്കുന്ന ഒരു രാജ്യം ഫിലിപ്പീന്‍സാണ്. തലസ്ഥാന നഗരിയായ മനിലയില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സ്‌കൂളുകള്‍ക്ക് താല്‍ക്കാലികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ 82 പ്രവിശ്യകളില്‍ പകുതിയും വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുയാണ്, മറ്റ് 31 ഓളം പ്രദേശങ്ങള്‍ വരണ്ട കാലാവസ്ഥ നേരിടുന്നുണ്ടെന്ന് യുഎന്‍ പറയുന്നു. ഭാവിയില്‍ സമാനമായ കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടുന്നതിനായി രാജ്യത്തെ സജ്ജമാക്കുന്നതിന് ആഗോളരാഷ്ട്രങ്ങളുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന വിളവെടുപ്പ് കാലം പോലും തുലാസിലായിരിക്കുമെന്നും, വിളവ്

ഒരുപക്ഷേ ശരാശരിയിലും താഴെക്ക് പോകുമെന്നും യുഎന്‍ വ്യക്തമാക്കുന്നു. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍, കഴിഞ്ഞ ബുധനാഴ്ച 40.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 52 ഡിഗ്രി താപനിലയിലേക്ക് ഇത് ഉയരാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അസാധാരണമായ താപനില ഏഷ്യന്‍ മേഖലയിലെ വിദ്യാഭ്യാസ- കാര്‍ഷിക മേഖലകളെ സാരമായി ബാധിക്കുന്നുണ്ട്. താപനില 40ഇ നും 42ഇ നും ഇടയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. സേവ് ദി ചില്‍ഡ്രന്‍ എന്ന ചാരിറ്റി സംഘടനയുടെ കണക്കനുസരിച്ച് ബംഗ്ലാദേശിലെ ഏകദേശം 33 ദശലക്ഷം കുട്ടികളെയാണ് ചൂട് ബാധിച്ചത്. ദാരിദ്ര്യം, അസമത്വം, വിവേചനം ഇവയ്ക്ക് പുറമെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയായി കാലാവസ്ഥ മാറ്റം വരുന്നത്-സേവ് ദി ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ ബംഗ്ലാദേശ് കണ്‍ട്രി ഡയറക്ടര്‍ ഷുമോന്‍ സെന്‍ഗുപ്ത പറഞ്ഞു.

Summer h

heat wave eat hits Asia early killing dozens as one expert calls it the most extreme event in climate history

Heat Waves