പാകിസ്താനിൽ ചാവേറാക്രമണം; നാല് പോലീസ് ഉദ്യോ​ഗസ്ഥരുൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു

അസ്വാദ് ഉൾ ഹർബ് എന്ന തീവ്രവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രം​ഗത്തെത്തി.

author-image
Vishnupriya
New Update
dc

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ എട്ട് മരണം. ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലായിരുന്നു ആക്രമണം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോ‍ർസൈക്കിൾ റിക്ഷയുടെ പിന്നിൽ നിന്ന് ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നത്. അസ്വാദ് ഉൾ ഹർബ് എന്ന തീവ്രവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രം​ഗത്തെത്തി.

ആക്രമണത്തിൽ നാല് പോലീസ് ഉദ്യോ​ഗസ്ഥരും രണ്ട് അർധസൈനിക വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. അഫ്​ഗാന്റെ അതിർത്തി പ്രദേശത്തായിരുന്നു ആക്രമണം. 

2021-ൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം പാകിസ്ഥാനിൽ തീവ്രവാദം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ശത്രുതാമനോഭാവമുള്ള സംഘങ്ങൾ പാകിസ്താനിൽ അഭയം പ്രാപിക്കുന്നുവെന്നും ആരോപണമുണ്ട്.

pakisthan suicide bombing attack