വിയറ്റ്‌നാമിലും നാശം വിതച്ച് 'യാഗി' കൊടുങ്കാറ്റ്; 14 മരണം

ഉത്തര വിയറ്റ്‌നാമില്‍ കൊടുങ്കാറ്റ് ആഞ്ഞുവീശിയതിനെത്തുടര്‍ന്ന് 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഉരുള്‍പൊട്ടലിലും ബോട്ട് മുങ്ങിയും മറ്റുമാണ് മരണങ്ങള്‍ സംഭവിച്ചത്.

author-image
Prana
New Update
typhoon
Listen to this article
0.75x 1x 1.5x
00:00 / 00:00

ചൈനയ്ക്കു പിന്നാലെ വിയറ്റ്‌നാമിലും വന്‍ നാശം വിതച്ച് 'യാഗി' കൊടുങ്കാറ്റ്. ഉത്തര വിയറ്റ്‌നാമില്‍ കൊടുങ്കാറ്റ് ആഞ്ഞുവീശിയതിനെത്തുടര്‍ന്ന് 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഉരുള്‍പൊട്ടലിലും ബോട്ട് മുങ്ങിയും മറ്റുമാണ് മരണങ്ങള്‍ സംഭവിച്ചത്.
ചൈനയിലെ ഹൈനാനിലെ ശക്തമായ കാറ്റിലും പേമാരിയിലും ഏഴു പേര്‍ മരിച്ചിരുന്നു. 95 പേര്‍ക്ക് പരിക്കേറ്റു. തീരദേശങ്ങളില്‍ നിന്ന് അമ്പതിനായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചു.
15 ലക്ഷം പേരെ കൊടുങ്കാറ്റ് പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വിയറ്റ്‌നാമില്‍ ഹായ് ഫോങ് പട്ടണത്തിലാണ് 'യാഗി' കൂടുതല്‍ അപകടകാരിയായത്. ഇവിടെ 203 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് ഏഴു പേരുടെ മരണത്തിനിടയാക്കി.
അറ്റ്‌ലാന്റിക് ചുഴലിക്കാറ്റായ ബെറിലിനു ശേഷം ഈ വര്‍ഷം ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് യാഗി. പ്രഭവ കേന്ദ്രത്തിന് സമീപം മണിക്കൂറില്‍ 234 കിലോമീറ്റര്‍ വേഗതയിലാണ് വീശിയത്. ഈയാഴ്ച ആദ്യം വടക്കന്‍ ഫിലിപ്പീന്‍സില്‍ 16 പേരുടെ മരണത്തിനിടയാക്കിയ ശേഷം കൊടുങ്കാറ്റ് ഇരട്ടി ശക്തിയാര്‍ജിച്ച്
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഹൈനാനിലെ വെന്‍ചാങ് നഗരത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ വര്‍ഷത്തെ 11മത്തെ കൊടുങ്കാറ്റ് ആണ് 'യാഗി'. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ കൊടുങ്കാറ്റ് വീശിയടിച്ചതിന് പിന്നാലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരവിട്ടു.

 

vietnam wind