4408 മൈൽ വേ​ഗതയിൽ ലണ്ടനിൽ കൊടുങ്കാറ്റ്

ലണ്ടനിലുടനീളം 14408 മൈൽ വേ​ഗതയിൽ ചുഴലിക്കാറ്റ് വീശുമെന്നും നോട്ടിംഗ്ഹാമിലെ താപനില 404 ഡി​ഗ്രി സെൽഷ്യസായി ഉയരുമെന്നും കഴിഞ്ഞ ദിവസം രാത്രി ബിബിസി പ്രവചിച്ചു.

author-image
Anagha Rajeev
New Update
cyclone

ലണ്ടനിൽ ചുഴലിക്കാറ്റ് വീശുമെന്ന് തെറ്റായ മുന്നറിയിപ്പ് നൽകിയ ബിബിസി ഖേദം പ്രകടിപ്പിച്ചു. ലണ്ടനിലുടനീളം 14408 മൈൽ വേ​ഗതയിൽ ചുഴലിക്കാറ്റ് വീശുമെന്നും നോട്ടിംഗ്ഹാമിലെ താപനില 404 ഡി​ഗ്രി സെൽഷ്യസായി ഉയരുമെന്നും കഴിഞ്ഞ ദിവസം രാത്രി ബിബിസി പ്രവചിച്ചു. ബിബിസിയുടെ കാലാവസ്ഥാ പ്രവചന, മുന്നറിയിപ്പ് ആപ്പിലാണ് ഭീമാബദ്ധം സംഭവിച്ചത്. തെറ്റുപറ്റിയതിൽ ഖേ​ദിക്കുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ പരിശ്രമിക്കുന്നുവെന്നും ബിബിസി അറിയിച്ചു.

പിന്നീട് തെറ്റ് തിരുത്തി യുകെയുടെ തെക്ക് ഭാഗത്ത് ഈ വ്യാഴാഴ്ച മഴയും ചാറ്റൽമഴയും അനുഭവപ്പെടുമെന്നും കിഴക്കൻ തീരത്ത് ശക്തമായ മഴ ലഭിക്കുമെന്നും അറിയിച്ചു. അബർഡീനിൽ മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അതേസമയം, മിൽട്ടൺ ചുഴലിക്കാറ്റ് ദുർബലമായി അറ്റ്ലാൻ്റിക്കിലേക്ക് നീങ്ങുകയാണെങ്കിൽ അടുത്തയാഴ്ച യുകെ കാലാവസ്ഥയിൽ ചില മാറ്റമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും. യുകെയിൽ ചുഴലിക്കാറ്റ് എത്താനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.  

cyclone