സംസ്ഥാന ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണത്തിളക്കവുമായി മുന്‍ പ്രവാസിവിദ്യാര്‍ഥി

പുരുഷന്മാരുടെ ജൂനിയര്‍ 93 കിലോ എക്യുപ്പ്ഡ് വിഭാഗത്തില്‍ സ്വര്‍ണവും 93 കിലോ ക്ലാസിക് വിഭാഗത്തില്‍ വെള്ളിയും നേടിയാണ് നെവില്‍ തോമസ് മികവ് തെളിയിച്ചത്.

author-image
Athira Kalarikkal
Updated On
New Update
WhatsApp Image 2024-09-12 at 4.23.16 PM

സംസ്ഥാന ക്ലാസിക് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

ഷാര്‍ജ : സംസ്ഥാന ക്ലാസിക് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ലയ്ക്കായി സ്വര്‍ണം നേടി ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്‌കൂള്‍ മുന്‍വിദ്യാര്‍ഥി നെവില്‍ തോമസ് അലക്‌സ്. കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ സെപ്റ്റംബറില്‍ കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു സംസ്ഥാനതല മത്സരം നടത്തിയത്.

പുരുഷന്മാരുടെ ജൂനിയര്‍ 93 കിലോ എക്യുപ്പ്ഡ് വിഭാഗത്തില്‍ സ്വര്‍ണവും 93 കിലോ ക്ലാസിക് വിഭാഗത്തില്‍ വെള്ളിയും നേടിയാണ് നെവില്‍ തോമസ് മികവ് തെളിയിച്ചത്. അടുത്തമാസം ഗോവയില്‍ നടക്കുന്ന അന്തസ്സംസ്ഥാന ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും നെവില്‍ തോമസ് കേരളത്തെ പ്രതിനിധീകരിക്കും. കഴിഞ്ഞ വര്‍ഷം തൃശ്ശൂരിലും ഇതേ ഇനങ്ങളില്‍ മെഡല്‍ നേടിയിരുന്നു.

കര്‍ണാടക മംഗളൂരു NITTE യൂണിവേഴ്‌സിറ്റിയില്‍ സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയാണ് ഇപ്പോള്‍ നെവില്‍ തോമസ്  അലക്‌സ്. അജ്മാനില്‍ താമസിക്കുന്ന തിരുവല്ല ഓതറ കീക്കാട്ടില്‍ അലക്‌സ് കീക്കാട്ടിലിന്റെയും റിന്‍സി അലക്‌സിന്റെയും മകനാണ്. 2005-മുതല്‍ 2019 വരെയാണ് നെവില്‍ തോമസ് അലക്‌സ് ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്‌കൂളില്‍ പഠിച്ചത്.

 

gold medal gulf news