ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിംഗെയടക്കം 39 പേരാണ് മത്സരംഗത്തുള്ളത്. റനില്‍ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും തമ്മിലാണ് പ്രധാന മത്സരം

author-image
Prana
New Update
srilanka presi election
Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി ശ്രീലങ്ക. രാജ്യത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനം നാളെ വിധിയെഴുതും. ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിംഗെയടക്കം 39 പേരാണ് മത്സരംഗത്തുള്ളത്. റനില്‍ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും തമ്മിലാണ് പ്രധാന മത്സരം.
യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവും ഇടക്കാല പ്രസിഡന്റുമായ റനില്‍ വിക്രമസിംഗെയ്ക്കാണ് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ട്. ജനരോഷത്തില്‍ രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബായയില്‍ നിന്ന് ഭരണം ഏറ്റെടുത്ത വിക്രമസിംഗെയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമുണ്ടാക്കിയത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) നേതാവാണെങ്കിലും സ്വതന്ത്രനായാണ് വിക്രമസിംഗെ ഇക്കുറി മത്സരിക്കുന്നത്. 2022 ലെ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേക്കാമെന്നാണ് വിക്രമസിംഗെയുടെ പ്രതീക്ഷ.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാഗി ജന ബലവേഗ (എസ്‌ജെബി) സ്ഥാനാത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസ ആണ് എതിര്‍ സ്ഥാനാര്‍ത്ഥി. തമിഴ് വംശജരുടെയടക്കം ശക്തമായ ജനപിന്തുണയുള്ള നേതാവാണ് സജിത് പ്രേമദാസ. ജീവിത ചെലവ് നിയന്ത്രിക്കാന്‍ നികുതി കുറയ്ക്കുമെന്നാണ് പ്രേമദാസയുടെ പ്രധാന വാഗ്ധാനം.
പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് നയിക്കുന്ന ഇടതുപക്ഷ ചായ്വുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) സഖ്യത്തിന് കീഴില്‍ ജനതാ വിമുക്തി പെരമുനയുടെ സ്ഥാനാര്‍ത്ഥിയാണ് അനുര കുമാര. യുവ വോട്ടര്‍മാരുടെ പിന്തുണയാണ് തിരഞ്ഞെടുപ്പില്‍ അനുര കുമാരയുടെ കരുത്ത്.

 

election president srilanka