‌ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ അനുര കുമാര ദിസനായകേ

2022ൽ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്താകെ ഏർപ്പെടുത്തിയ കർഫ്യൂ ഉച്ചയ്ക്ക് 12 മണിവരെ നീട്ടിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
sri lanka elections result today kumara dissanayaka leads in presidential vote

kumara dissanayaka

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊളംബോ: ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പോസ്റ്റൽ വോട്ടുകളിൽ നാഷണൽ പീപ്പിൾസ് പവർ നേതാവ് അനുര കുമാര ദിസനായകേ മുന്നിൽ.പോസ്റ്റൽ വോട്ടുകളിൽ 65ശതമാനമാണ് അനുരയ്ക്ക് ലഭിച്ചത്. 2022ൽ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്താകെ ഏർപ്പെടുത്തിയ കർഫ്യൂ ഉച്ചയ്ക്ക് 12 മണിവരെ നീട്ടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ ആകെ പോളിങ് 75 ശതമാനമായിരുന്നു. 2019ൽ ഇത് 83.72 ശതമാനമായിരുന്നു. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ ഉൾപ്പെടെ 38 സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്. 2019ലും 38 പേരായിരുന്നു ജനവിധി തേടിയത്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയായിരുന്നു പോളിങ് നടന്നത്. ഒന്നേമുക്കാൽ കോടു വോട്ടർമാരാണ് ശ്രീലങ്കയിലുള്ളത്.

ഇത്തവണ 39 പേർ മത്സര രം​ഗത്തുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒരാൾ മരിച്ചുപോവുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ സ്ഥാനാർത്ഥികളായി സ്ത്രീ സാന്നിധ്യമില്ല. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയായിരുന്നു പ്രധാന സ്ഥാനാർത്ഥി. മാസങ്ങളോളം നീണ്ട സാമ്പത്തിക അനിശ്ചിതത്തിൽ നിന്ന് ശ്രീലങ്കയെ പതിയെ കരകയറ്റാൻ സാധിച്ചുവെന്ന അവകാശവാദവുമായാണ് റെനിൽ വിക്രമസിംഗെ ജനവിധി തേടിയത്.

അതെസമയം ശ്രീലങ്ക പൊതുജന പെരമുന നേതാക്കളായ മഹിന്ദ രാജാപക്‌സെയും ഗോദാബായ രാജപക്‌സെയും ഇത്തവണ മത്സര രംഗത്തില്ല. മഹിന്ദയുടെ മൂത്ത മകൻ നമലാണ് ഇത്തവണ പൊതുജന പെരമുനയുടെ സ്ഥാനാർത്ഥിയായി ജനവിധി തേടിയത്. നിലവിൽ പാർലമെന്റ് അംഗമാണ് നമൽ.ശ്രീലങ്കൻ മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകൻ സജിത് പ്രേമദാസയായിരുന്നു മത്സര രംഗത്തുള്ള മറ്റൊരു പ്രമുഖൻ. 2019 ലെ തിരഞ്ഞെടുപ്പിൽ ഗോദാബായ പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോൾ 41.99 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയത് സജിത് പ്രേമദാസയായിരുന്നു.

2022 ലായിരുന്നു രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തിയത്. ദീർഘകാല സാമ്പത്തിക നേട്ടം പരിഗണിക്കാതെ പല മേഖലകളിലും സർക്കാരുകൾ സ്വീകരിച്ച തെറ്റായ തീരുമാനങ്ങളായിരുന്നു പ്രതിസന്ധിയിലേക്ക് നയിച്ചത്. രാജ്യത്തെ ജനങ്ങൾ കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ അവരെ ചേർത്തുപിടിക്കാതെ രാജ്യംവിട്ടോടുകയായിരുന്നു പ്രസിഡന്റ് ഗോദാബായ രാജപക്സെ. രാജിവെയ്ക്കാൻ പോലും ഭയന്ന അദ്ദേഹം സിംഗപ്പൂരിൽ എത്തി സ്പീക്കർക്ക് ഇമെയിൽ വഴി രാജിക്കത്ത് അയച്ചു നൽകുകയായിരുന്നു. രാജ്യത്ത് തിരിച്ചെത്തിയെങ്കിലും ജനവിധി തിരിച്ചടിയാകുമെന്ന ബോധ്യത്തിലാണ് ഗോദാബായയും മഹിന്ദയും ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത്.



Sri Lankan Presidential Election 2024 kumara dissanayaka