കെ-പോപിനെ പ്രണയിക്കുന്നവര്‍ക്കായി ദക്ഷിണ കൊറിയ പുറത്തിറക്കുന്ന പുതിയ വിസയാണ് കെ-കള്‍ച്ചര്‍ ട്രെയിനിങ് വിസ അവതരിപ്പിച്ച് ദക്ഷിണ കൊറിയ . സംഗീതത്തിലും നൃത്തത്തിലും മോഡലിങ്ങിലുമെല്ലാം കൊറിയന്‍ രീതിയില്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് കെ-കള്‍ച്ചര്‍ ട്രെയിനിങ് വിസ അനുവദിക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത വര്‍ഷം അവസാനത്തോടെ വിസ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍.
വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഓഡീഷനിലോ മറ്റോ പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടിട്ടില്ല. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും വിസ കിട്ടുമോ എന്നതിലും സ്ഥിരീകരണമില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബി.ടി.എസ് ആരാധകർ ലോകവ്യാപകമായി ഉള്ളതിനാൽ ദക്ഷിണ കൊറിയയിലേക്ക് പോകാനും കെ-കള്‍ച്ചറിന്റെ ഭാഗമാവാനും നിരവധി വിദേശികള്‍ ആഗ്രഹിച്ചിരുന്നു. ഈ സാധ്യത ടൂറിസം മേഖലയിലേക്ക് ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊറിയ ഇത്തരമൊരു വിസ ആവിഷ്‌കരിച്ചിരിക്കുന്നത്. വിദേശത്ത് ഹിറ്റായ കെ-പോപ്, കെ- ഡ്രാമ താരങ്ങളെയും അംബാസഡര്‍മാരാക്കി കൊറിയന്‍ ടൂറിസം വിദേശത്ത് പരസ്യങ്ങളും ചെയ്യുന്നുണ്ട്.