ഹസീനയുടെ പേരിൽ പ്രചരിച്ച രാജി കത്ത് വ്യാജമെന്ന് മകൻ

ആഗസ്റ്റ് അഞ്ചിന് നടന്ന വിദ്യാർത്ഥി-ബഹുജന മുന്നേറ്റത്തിൽ ശൈഖ് ഹസീനയുടെ സർക്കാർ അട്ടിമറിക്കപ്പെടുകയും അവർ രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിക്കുകയുമായിരുന്നു

author-image
Prana
New Update
ha
Listen to this article
0.75x 1x 1.5x
00:00 / 00:00

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പേരിൽ പ്രചരിച്ച രാജി കത്ത് വ്യാജമെന്ന് മകൻ സജീബ് വസീദ് ജോയ്. ഞായറാഴ്ച എക്‌സിൽ പുറത്തുവിട്ട പ്രസ്താവനയിലാണ് സജീബ് വസീദ് ഇക്കാര്യം പറഞ്ഞത്. ‘ഒരു പത്രത്തിൽ അടുത്തിടെ പ്രസിദ്ധീകരിച്ച എന്റെ അമ്മയുടേതെന്ന രീതിയിലുള്ള രാജിക്കത്ത് പൂർണമായും വ്യാജവും കെട്ടിച്ചമച്ചതുമാണ്. ധാക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പോ ശേഷമോ അവർ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല’. സജീബ് വസീദ് എക്സിൽ പോസ്റ്റ് ചെയ്തു.

ആഗസ്റ്റ് അഞ്ചിന് നടന്ന വിദ്യാർത്ഥി-ബഹുജന മുന്നേറ്റത്തിൽ ശൈഖ് ഹസീനയുടെ സർക്കാർ അട്ടിമറിക്കപ്പെടുകയും അവർ രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിക്കുകയുമായിരുന്നു. രാജ്യത്ത് യു.എസ് ഭരണമാറ്റത്തിന് ഗൂഢാലോചന നടത്തുകയാണെന്നും അവസരം ലഭിച്ചാൽ ഇക്കാര്യം തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുമെന്നും ഹസീന കത്തിൽ സൂചിപ്പിച്ചിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

sheik hasina