അവശനായി സിന്‍വാര്‍; അവസാന ആയുധം വടി! വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍

ഏറെ നാളായി ഇസ്രയേലിന്റെ പ്രതിരോധ സേനയായ ഐഡിഎഫിന്റെ തീരാതലവേദനയായിരുന്നു ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍. മുമ്പ് പല തവണ അദ്ദേഹം ഇസ്രയേലിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നുവെങ്കിലും ഇക്കുറി പക്ഷെ അങ്ങനെയല്ല.

author-image
Rajesh T L
New Update
uy

ഏറെ നാളായി ഇസ്രയേലിന്റെ പ്രതിരോധ സേനയായ ഐഡിഎഫിന്റെ തീരാതലവേദനയായിരുന്നു ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍. മുമ്പ് പല തവണ അദ്ദേഹം ഇസ്രയേലിന്റെ ആക്രമണത്തില്‍ നിന്ന്  രക്ഷപ്പെട്ടിരുന്നുവെങ്കിലും ഇക്കുറി പക്ഷെ അങ്ങനെയല്ല. സിന്‍വാറിന്റെ മരണം അമേരിക്കയും ഇറാനും അടക്കം സ്ഥിരീകരിച്ചുകഴിഞ്ഞു.

ഗസയില്‍ യഹ്യ സിന്‍വര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിലായിരുന്നു ഹമാസ് മേധാവി കൊല്ലപ്പെട്ടത്. സിന്‍വറിന്റെ അവസാന നിമിഷങ്ങളുടെ ഡ്രോണ്‍ ഫൂട്ടേജ് ഇസ്രയേല്‍ പുറത്തുവിട്ടു. കൊല്ലപ്പെടുന്നതിന് നിമിഷങ്ങള്‍ മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. മാസ്‌ക് ധരിച്ച് ഇരിക്കുന്ന സിന്‍വറിനെ ദൃശ്യത്തില്‍ കാണാം. 

ഗസയിലെ റഫയില്‍ തകര്‍ന്ന ഒരു കെട്ടിടത്തിലേക്ക് ഡ്രോണ്‍ പ്രവേശിക്കുന്നതാണ് ദൃശ്യത്തിന്റെ തുടക്കം. ഇസ്രയേലിന്റെ ഡ്രോണ്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചയുടന്‍ സിന്‍വറിനെ കാണുന്നു. ഒരു വടിയും പിടിച്ച് മാസ്‌ക് ധരിച്ച് കസേരയില്‍ ഇരിക്കുന്ന സിന്‍വറിനെ ദൃശ്യത്തില്‍ കാണാം. സെക്കന്റുകള്‍ക്ക് ശേഷം ഐഡിഎഫിന്റെ ഡ്രോണിനു നേരെ സിന്‍വര്‍ വടി എറിയുന്നതും ദൃശ്യത്തിലുണ്ട്.

ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയ്ക്ക് പിന്നിലെ  കൊലയാളി വധിക്കപ്പെട്ടു എന്നായിരുന്നു ഇസ്രയേല്‍ ലോകത്തെ പ്രസ്താവനയിലൂടെ അറിയിച്ചത് ഇസ്രയേലിന് സൈനികമായും ധാര്‍മ്മികയും ഒരു വലിയ നേട്ടം എന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സിന്‍വറിന്റെ മരണത്തെ കുറിച്ച് പറഞ്ഞത്. സിന്‍വറുടെ മരണത്തോടെ ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഹമാസും ഇറാനിയന്‍ നിയന്ത്രണവും ഇല്ലാത്ത ഗാസയില്‍ പുതിയ ചരിത്രം പിറവി കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ ഇസ്രയേലിന് അഭിനന്ദനവുമായി അമേരിക്കയും രംഗത്തുവന്നു. ഇത് ലോകത്തിന് ഒരു നല്ല ദിവസമാണെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. ബന്ദി കൈമാറ്റത്തിനും ഗാസ വെടിനിര്‍ത്തലിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡന്‍ പറഞ്ഞിട്ടുണ്ട്.

സിന്‍വറിനെ ഇല്ലാതാക്കിയ സേനയെ താന്‍ അഭിനന്ദിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. കൊടും ഭീകരനായ സിന്‍വാറിനെ ഉന്മൂലനം ചെയ്ത ഇസ്രയേല്‍ പ്രതിരോധ സേനയെയും ഷിന്‍ ബെറ്റിനെയും സുരക്ഷ സേനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഒക്ടോബര്‍ 7ന് നടന്ന മാരക ആക്രമണത്തിന്റെ സൂത്രധാരനായ സിന്‍വാര്‍, വര്‍ഷങ്ങളായി ഇസ്രയേലി സിവിലിയന്മാര്‍ക്കും മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കുമെതിരെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ആയിരക്കണക്കിന് നിരപരാധികളുടെ കൊലപാതകത്തിനും ഉത്തരവാദിയാണ്. മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുന്നതിനും ഭീകരതയ്ക്കും രക്തച്ചൊരിച്ചിലിനും വേണ്ടിയുള്ളതായിരുന്നു യഹ്യ സിന്‍വാറിന്റെ പ്രവര്‍ത്തനങ്ങളെന്നും ഐസക് ഹെര്‍സോഗ് എക്‌സില്‍ കുറിച്ചു.

2017 ല്‍ ഗാസയില്‍ ഹമാസിന്റെ ചുമതല ഏറ്റെടുത്ത സിന്‍വറാണ് 2023 ഒക്ടോബര്‍ 7 ന് പുറകിലെ ബുദ്ധികേന്ദ്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആക്രമണ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍, ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം. ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്. തകര്‍ന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഇരിക്കുന്നതായിട്ടാണ് മരണത്തിന് ഏതാനും നിമിഷം മുന്‍പ് ഡ്രോണ്‍ പകര്‍ത്തിയ ചിത്രത്തിലുള്ളത്. മരണവിവരം പ്രഖ്യാപിച്ചതിന് തൊട്ടു പുറകെ ഇസ്രയേല്‍ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടതും.

footage

സിന്‍വറിന്റെ മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പായി ഇസ്രയേലി സൈന്യം പറഞ്ഞത് ഗാസയില്‍ നടത്തിയ ഒരു ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു. തീവ്രവാദികള്‍ താമസിച്ചിരുന്ന കെട്ടിടത്തിനകത്ത് പക്ഷെ ബന്ദികള്‍ ഇല്ലായിരുന്നു എന്നും സൈന്യം സ്ഥിരീകരിച്ചു.

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു യാഹ്യ സിന്‍വര്‍ ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയത്. ഗാസയുടെ കീഴിലുള്ള ഭൂഗര്‍ഭ ടണലുകളില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നു എന്നായിരുന്നു കരുതിയിരുന്നത്. നേരത്തെ സിന്‍വര്‍ ഒളിച്ചിരിക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. 

പിന്നാലെ നിരവധി ലോക നേതാക്കളും പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.
ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ശേഷം ആരംഭിച്ച ഇസ്രയേല്‍ ആക്രമണം, സിന്‍വറിന്റെ മരണത്തോടെ അതിന്റെ പ്രധാന ലക്ഷ്യം കണ്ടെത്തിയിരിക്കുകയാണ്. സിന്‍വറിന്റെ മരണത്തില്‍ ബ്രിട്ടന്‍ അനുശോചനം രേഖപ്പെടുത്തില്ല എന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, എത്രയും പെട്ടെന്ന് ബന്ധികളെ മോചിപ്പിക്കണമെന്നും, യുദ്ധം അവസാനിപ്പിച്ച് സാധാരണ നിലയിലെക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു

ഒരുപക്ഷെ 2011 ല്‍ അല്‍കൈ്വദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിച്ചതിനേക്കാള്‍ പ്രാധാന്യമുണ്ട് സിന്‍വറിന്റെ വധത്തിന് എന്നായിരുന്നു മുന്‍ സി ഐ എ ഡയറക്റ്റര്‍ ഡേവിഡ് എച്ച് പെട്രിയസ് പറഞ്ഞത്. ഈ വധത്തിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുടര്‍ന്നു. ബിന്‍ ലാദന്‍ ഒരു പ്രതീകമായിരുന്നു, മുന്‍ നിരയിലെ പോരാളിയല്ല. എന്നാല്‍, സിന്‍വര്‍ ഒരേസമയം ഒരു പ്രതീകമായി തുടരുകയും അതുപോലെ അക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഈ വധത്തിന് പ്രാധാന്യം ഏറെയാണ്, അദ്ദേഹം പറഞ്ഞു.

death VIDEO israel iran israel conflict yahiya sinwar