സിംഗപ്പൂർ: സിംഗപ്പൂരിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. കഴിഞ്ഞയാഴ്ച 25,900 കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രി ഓങ് യെ കുൻ പൊതുജനങ്ങളോട് മാസ്ക് ധരിക്കാൻ നിർദേശിച്ചു. പ്രതിദിനം കേസുകൾ വർധിച്ചുവരുന്നുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ച 13,700 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
ജൂണിൽ ഗണ്യമായി വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ.ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിൽ വർധനയുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെക്കാനും ഗുരുതരാവസ്ഥയില്ലാത്തവരെ വീടുകളിലേക്ക് തിരിച്ചയക്കാനും ആശുപത്രികൾക്ക് നിർദേശം നൽകി. ലോക്ഡൗൺ പോലെയുള്ള നിയന്ത്രണങ്ങൾക്ക് തൽക്കാലം പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി.