ഷെയ്ഖ് ഹസീന ഇന്ത്യയിൽ

വിമാനത്തിൻ്റെ ചലനം ഇന്ത്യൻ വ്യോമസേനയും സുരക്ഷാ ഏജൻസികളും നിരീക്ഷിച്ചുവരികയായിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് അവർ ലണ്ടനിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

author-image
Prana
New Update
ha
Listen to this article
0.75x 1x 1.5x
00:00 / 00:00

രാജിവെച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയതായി റിപ്പോർട്ടുകൾ. ഷെയ്ഖ് ഹസീനയെയും വഹിച്ചുള്ള ബംഗ്ലാദേശ് സൈനിക വിമാനം സി-130 ഉത്തർപ്രദേശിലെ ഹിൻഡൺ എയർ ബേസിൽ ലാൻഡ് ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ സി-17, സി-130ജെ സൂപ്പർ ഹെർക്കുലീസ് എയർക്രാഫ്റ്റ് ഹാംഗറുകൾക്ക് സമീപമാണ് വിമാനം പാർക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് മുതൽ ഗാസിയാബാദിലെ ഹിൻഡൺ എയർബേസിലേക്കുള്ള വിമാനത്തിൻ്റെ ചലനം ഇന്ത്യൻ വ്യോമസേനയും സുരക്ഷാ ഏജൻസികളും നിരീക്ഷിച്ചുവരികയായിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് അവർ ലണ്ടനിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

sheikh hasina