കാനഡയിലെ ബ്രാംപ്റ്റണില്‍ ഹിന്ദു ക്ഷേത്രത്തില്‍ നടന്ന ഖലിസ്ഥാനിവാദികളുടെ ആക്രമണത്തിന് പിന്നാലെ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ടൊറൊന്റോയിലെ കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കി. ഇന്ത്യന്‍ ഹൈകമ്മിഷന്‍, വാന്‍കൂവര്‍, ടൊറന്റോ കോണ്‍സുലേറ്റുകള്‍ എന്നിവ സംഘടിപ്പിക്കുന്ന കോണ്‍സുലര്‍ ക്യാമ്പുകളാണ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാലാണ് നടപടി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് അടക്കം സേവനങ്ങള്‍ നല്‍കുന്നതിനാണ് കോണ്‍സുലാര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കമ്മ്യൂണിറ്റി ക്യാമ്പ് സംഘാടകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിയില്ലെന്ന് അറിയിച്ചതിനാല്‍, കോണ്‍സുലേറ്റ് നിശ്ചയിച്ചിട്ടുള്ള കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി ടോറന്റോയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയിലെ പെന്‍ഷനുകളും മറ്റ് പ്രവര്‍ത്തനങ്ങളും തുടരുന്നതിന് നിരവധി രേഖകള്‍ ആവശ്യമാണ്. അതിനാല്‍, ഈ കോണ്‍സുലര്‍ ക്യാമ്പ് ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു.