മിയാമിയിലേയ്ക്കുള്ള സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ശക്തമായ കുലുക്കത്തില്‍ സീറ്റില്‍ നിന്നും യാത്രികര്‍ തെറിച്ചുവീണു . ഒരു യുവതിയുടെ കാല്‍ സീലിങ്ങില്‍ മുട്ടി. തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാതെ വിമാനം യൂറോപ്പിലേയ്ക്ക് മടങ്ങി. വിമാനം കുലുങ്ങുന്നതിന്റൈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
അതേസമയം, ശക്തമായ കുലുക്കം ഉണ്ടായിട്ടും, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. വിമാനത്തിനുള്ളിലെ കുലുക്കത്തില്‍ ആളുകള്‍ ഭയപ്പെടുന്നതും നിലവിളിക്കുന്നതും ഭക്ഷണസാധനങ്ങള്‍ ചിതറിത്തെറിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:55 ഓടെ സ്റ്റോക്ക്‌ഹോമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വൈകുന്നേരം 5:45 ന് മിയാമിയില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. വിമാനം കോപ്പന്‍ ഹേഗനിലേയ്ക്കാണ് തിരിച്ചുവിട്ടത്. വിമാനത്തിന്റെ കേടുപാടുകള്‍ പരിശോധിക്കും. ഇത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ വിമാനത്തിന് സമഗ്രമായ പരിശോധന ആവശ്യമാണ്. ഗ്രീന്‍ലന്റിനെ മുകളിലൂടെ പറക്കുന്നതിനിടയിലാണ് ഈ അപകടം നടക്കുന്നത്.