സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

ആരോഗ്യ തൊഴിലുകളുടെ സ്വദേശിവത്കരണ നിരക്ക് ഉയർത്തുന്നതിനുള്ള തീരുമാനങ്ങൾ (മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി, ന്യൂട്രിഷ്യൻ, ഫിസിയോതെറാപ്പി) ആരോഗ്യ തൊഴിലുകളെ സ്വദേശിവത്കരിക്കാനുള്ള മുൻ തീരുമാനങ്ങളുടെ തുടർച്ചയായാണ്

author-image
Prana
New Update
job

സഊദിയിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ നാല് തൊഴിലുകളിൽ സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. റേഡിയോളജി മേഖലയിൽ 65 ശതമാനം, മെഡിക്കൽ ലബോറട്ടറി മേഖലയിൽ 70 ശതമാനം, ന്യൂട്രിഷ്യൻ മേഖലയിൽ എട്ട് ശതമാനം, ഫിസിയോതെറാപ്പി മേഖലയിൽ  80 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് നിയമം നടപ്പാക്കുന്നത്.ഇത് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടം ആറ് മാസത്തിന് ശേഷം (2025 ഏപ്രിൽ 17-ന്) ആരംഭിക്കും. റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽ ഖോബാർ എന്നീ പ്രധാന നഗരങ്ങളിലെ എല്ലാ സ്ഥാപനങ്ങൾക്കും ബാക്കിയുള്ള പ്രദേശങ്ങളിലെ വലിയ സ്ഥാപനങ്ങൾക്കും ഈ തീരുമാനങ്ങൾ ബാധകമാണ്. 2025 ഒക്ടോബർ 17-നാണ് രണ്ടാംഘട്ടം ആരംഭിക്കുക. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും എല്ല സ്ഥാപനങ്ങളും ഈ തീരുമാനം നടപ്പിലാക്കണം.

ആരോഗ്യ തൊഴിലുകളുടെ സ്വദേശിവത്കരണ നിരക്ക് ഉയർത്തുന്നതിനുള്ള തീരുമാനങ്ങൾ (മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി, ന്യൂട്രിഷ്യൻ, ഫിസിയോതെറാപ്പി) ആരോഗ്യ തൊഴിലുകളെ സ്വദേശിവത്കരിക്കാനുള്ള മുൻ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. തൊഴിൽവിപണിയുടെ തന്ത്രത്തിൻറെയും ആരോഗ്യമേഖലയിലെ പരിവർത്തന പരിപാടിയുടെയും ഭാഗമായി ദേശീയ കഴിവുകളെ പിന്തുണയ്ക്കുന്നതിനും യുവാക്കളെയും യുവതികളെയും തൊഴിലവസരങ്ങ വർധിപ്പി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ്.

saudi arabia