സൗദി എയര്‍ലൈന്‍സ് വിമാനത്തിന് തീപ്പിടിച്ചു; പരുക്കില്ല

ഉടന്‍ തന്നെ കണ്‍ട്രോളര്‍ പൈലറ്റിനെയും റെസ്‌ക്യൂ ടീമിനെയും വിവരമറിയിക്കുകയായിരുന്നു.എമര്‍ജന്‍സി വാതിലില്‍ കൂടി യാത്രക്കാരെ സുരക്ഷിതരായി ഇറക്കി.

author-image
Prana
New Update
flights
Listen to this article
0.75x 1x 1.5x
00:00 / 00:00

റിയാദില്‍ നിന്ന് പെഷവാറിലേക്ക് പോയ സൗദി എയര്‍ലൈന്‍സിന്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തു. വ്യാഴാഴ്ച 297 യാത്രക്കാരുമായി റിയാദില്‍ നിന്ന് പുറപ്പെട്ട വിമാനം പെഷവാറിലെ ബച്ചാ ഖാന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാനിരിക്കെയാണ് വിമാത്തിന്റെ ടയറില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.ഉടന്‍ തന്നെ കണ്‍ട്രോളര്‍ പൈലറ്റിനെയും റെസ്‌ക്യൂ ടീമിനെയും വിവരമറിയിക്കുകയായിരുന്നു.എമര്‍ജന്‍സി വാതിലില്‍ കൂടി യാത്രക്കാരെ സുരക്ഷിതരായി ഇറക്കി. അഗ്‌നിശമന ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.  സൗദി എയര്‍ലൈന്‍സിന്റെ എസ് വി 792 വിമാനത്തിലാണ് തീപ്പിടിത്തമുണ്ടായത്.സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. വിമാനം നിലത്തിറക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് അപകടകാരണമെന്നാണ് എയര്‍ലൈന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

airline airlines airlines aviation ministry