മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ യൂറോപ്പിലൊതുങ്ങില്ലെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. യുെ്രെകന്റെ കുര്‍സ്‌ക് അധിനിവേശവുമായി ബന്ധപ്പെട്ടാണ് പ്രതികരണം. അധിനിവേശത്തിന് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണ തീക്കളിയാണെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലേക്ക് യുെ്രെകന്‍ കടന്നു കയറുന്നതിനെ കുറിച്ചാണ് റഷ്യയുടെ പ്രതികരണം.
ആഗസ്റ്റ് 6 നാണ് റഷ്യയുടെ പടിഞ്ഞാറന്‍ കുര്‍സ്‌ക് മേഖലയിലേക്ക് യുെ്രെകന്‍ കടന്നു കയറിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റഷ്യയില്‍ നടന്ന ഏറ്റവും വലിയ വിദേശ ആക്രമണണമാണിത്. തക്കതായ പ്രതികരണം റഷ്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയത്. യുെ്രെകന് ആയുധങ്ങള്‍ നല്‍കിക്കൊണ്ട് പാശ്ചാത്യ രാജ്യങ്ങള്‍ കുഴപ്പങ്ങള്‍ ചോദിച്ചു വാങ്ങുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു.
2022ല്‍ യുെ്രെകനില്‍ ആക്രമണം തുടങ്ങിയതു മുതല്‍ ആണവ ശക്തികള്‍ ഉള്‍പ്പെടുന്ന വിശാലമായ യുദ്ധത്തിന്റെ അപകട സാധ്യതയെ കുറിച്ച് റഷ്യ പറയുന്നുണ്ട്. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യവുമായി പ്രശ്‌നത്തിനില്ലെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുെ്രെകന്റെ റഷ്യയിലേക്കുള്ള കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍, മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ അത് യൂറോപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് റഷ്യ. റഷ്യയുടെ 2020 ലെ ആണവ നയം പറയുന്നത് രാജ്യത്തിന്റെ നിലനില്‍പ്പ് ഭീഷണിയായാല്‍ ആണവായുധം ഉപയോഗിക്കും എന്നാണ്.
ബ്രിട്ടീഷ് ടാങ്കുകളും യുഎസ് റോക്കറ്റ് സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള പാശ്ചാത്യ ആയുധങ്ങള്‍ യുെ്രെകന്‍ കുര്‍സ്‌കില്‍ ഉപയോഗിച്ചതായി റഷ്യ ആരോപിച്ചു. കുര്‍സ്‌കിലെ പാലങ്ങള്‍ തകര്‍ക്കാന്‍ അമേരിക്കയുടെ മിസൈലുകള്‍ ഉപയോഗിച്ചതായി യുെ്രെകന്‍ തന്നെ സമ്മതിച്ചതായും റഷ്യ ആരോപിച്ചു. എന്നാല്‍ യുെ്രെകന്റെ കുര്‍സ്‌ക് പദ്ധതികളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ഈ ഓപ്പറേഷനില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് അമേരിക്കയുടെ വിശദീകരണം.