സ്വന്തം കാര്യം നോക്കാന്‍ റഷ്യയ്ക്ക് സമയമില്ല ; വേട്ടക്കാരനെ യുക്രെയ്ന്‍ ബോംബിട്ടു തകര്‍ത്തു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇറാനെതിരെ തിരിഞ്ഞതോടെ ഇറാന് കട്ട സപ്പോര്‍ട്ടുനമായി രംഗത്തുവന്ന രാജ്യമാണ് റഷ്യ. തങ്ങളുടെ അത്യാധുനിക മാരകശേഷി കൂടിയ സാത്താന്‍ -2 മിസൈല്‍ വരെ ഇറാന് നല്‍കി റഷ്യ

author-image
Rajesh T L
New Update
JH

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇറാനെതിരെ തിരിഞ്ഞതോടെ ഇറാന് കട്ട സപ്പോര്‍ട്ടുനമായി രംഗത്തുവന്ന രാജ്യമാണ് റഷ്യ. തങ്ങളുടെ അത്യാധുനിക മാരകശേഷി കൂടിയ സാത്താന്‍ -2 മിസൈല്‍ വരെ ഇറാന് നല്‍കി റഷ്യ സജീവമായി നിലനില്‍ക്കുമ്പോഴാണ് റഷ്യയ്ക്ക് സ്വന്തം കാര്യം നോക്കാന്‍ സമയമില്ലെന്ന ആക്ഷേപവും ഉയരുന്നത്. ഇറാന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയും ഇടയ്ക്കിടെ പ്രസ്താവന ഇറക്കിയും പുടിന്‍ യുദ്ധത്തിന് കൈയടിക്കുമ്പോള്‍ റഷ്യന്‍ പട്ടാളക്കാരുടെ അവസ്ഥ കൂടുതല്‍ ശോചനീയമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഈ അവസരം മുതലാക്കി യുക്രെയ്ന്‍ തങ്ങളുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുകയും റഷ്യയുടെ ഓരോരോ പ്രദേശങ്ങള്‍ കീഴടക്കി മുന്നേറുകയുമാണ്. കഴിഞ്ഞ ദിവസമാണ് റഷ്യയെ നാണം കെടുത്തുന്ന രീതിയില്‍ യുക്രെയ്‌ന്റെ നീക്കം ഉണ്ടായത്.

കിഴക്കന്‍ യുക്രെയ്‌നില്‍, കോസ്റ്റ്യാന്റിനിവ നഗരത്തിന് സമീപം, ആകാശത്ത് അപ്രതീക്ഷിതവും നാടകീയവുമായ ഒരു സംഭവം ഉണ്ടായി. രണ്ട് റഷ്യന്‍ ജെറ്റുകള്‍ പറക്കുന്നത് കണ്ടു, ഒരു ആക്രമണം ആയിരുന്നു ഏവരും പ്രതീക്ഷിച്ചത് പക്ഷേ താഴ്ന്നു പറന്ന ജെറ്റുകളിലൊന്ന് രണ്ടായി പിളര്‍ന്ന് താഴേക്കു പതിച്ചു. താമസിയാതെ അതുവീണ സ്ഥലത്ത് മറ്റൊരു മിസൈലും പതിച്ചു. തെളിവ് നശിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു റഷ്യ നടത്തിയത്.

പക്ഷേ  യുക്രേനിയന്‍ സൈനികര്‍ ഇതിനകം തന്നെ അവശിഷ്ടങ്ങളില്‍ നിന്ന് ചില പ്രധാന ഘടകങ്ങള്‍ വീണ്ടെടുത്തിരുന്നു,  ഒരു റഷ്യന്‍ യുദ്ധ വിമാനം മറ്റൊന്നിനെ വെടിവെച്ചിട്ടതാണോ, അതോ യുക്രെയ്ന്‍  വെടിവെച്ചിട്ടതാണോ.

എന്താണെന്ന് കൗതുകത്തോടെ യുക്രെയ്ന്‍ സൈനികര്‍  ഒരു പരിശോധന നടത്തി. റഷ്യയുടെ ഏറ്റവും പുതിയ ആയുധമായ എസ് -70 സ്റ്റെല്‍ത്ത് കോംപാറ്റ് ഡ്രോണിന്റെ അവശിഷ്ടങ്ങളാണ് അതെന്നാണ് കണ്ടെത്തിയത്.

ഇതൊരു സാധാരണ ഡ്രോണായിരുന്നില്ല. ഒഖോത്നിക് അഥവാ വേട്ടക്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഭാരമേറിയതും ആളില്ലാത്തതുമായ ഈ ഡ്രോണ്‍ ഒരു യുദ്ധവിമാനത്തോളം വലുതാണ്. 2019 മുതല്‍ ഇതുവരെ നാല്  എസ്-70 വിമാനങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂവെന്ന് വിശ്വസിക്കപ്പെടുന്നു.

ഒഖോത്നിക്കിന് ബോംബുകളും റോക്കറ്റുകളും വഹിക്കാന്‍ കഴിയുമെന്ന് അനുമാനിക്കപ്പെടുന്നു, കൂടാതെ ഭൂമിയിലും ആകാശ ലക്ഷ്യങ്ങളിലും ആക്രമണം നടത്താനും നിരീക്ഷണം നടത്താനും കഴിയും.റഷ്യയുടെ അഞ്ചാം തലമുറ സു-57 യുദ്ധവിമാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇതാദ്യമായല്ല റഷ്യയുടെ ഡ്രോണ്‍ നിരീക്ഷണങ്ങളില്‍ തിരിച്ചടി നേരിടുന്നത്. യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതുമുതല്‍, റഷ്യന്‍ സേനയ്ക്ക് വളരെ വലിയ നിരക്കില്‍ ഡ്രോണുകള്‍ നഷ്ടപ്പെടുന്നു.മിലിട്ടറി അനലിസ്റ്റ് ആന്‍ഡ്രൂ പെര്‍പെറ്റുവയുടെ അഭിപ്രായത്തില്‍, റഷ്യന്‍ സേന പ്രതിദിനം ഏകദേശം 300 ഡ്രോണുകളോളം നീരീക്ഷണത്തിനയയ്ക്കുന്നു, ഈ ഡ്രോണുകളില്‍ മൂന്നിലൊന്നോളം വെടിയേറ്റ് വീഴുന്നു.
എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന്  അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല, ഡ്രോണിന്റെ നിയന്ത്രണം ഡ്രോണ്‍ ജാമിങ് സംവിധാനങ്ങള്‍ കാരണം  നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

iran russia russia ukrain war ukrain rasia ukrain war iran attack russia ukrain conflict