മോസ്‌കോ : റഷ്യയിലെ കര്‍സ്‌കില്‍ യുക്രെയ്ന്‍ സൈന്യം സ്ഥാപിച്ച സൈനിക പോസ്റ്റ് തകര്‍ത്തതായി വെളിപ്പെടുത്തി റഷ്യ. ഈ പ്രദേശത്ത് യുഎസ്, സ്വീഡിഷ് നിര്‍മിത ആയുധഭാഗങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. കര്‍സ്‌കില്‍ 35 കിലോമീറ്റര്‍ ഉള്ളിലേക്കു കയറിയ യുക്രെയ്ന്‍ സൈന്യം അവിടെ സൈനിക കമാന്‍ഡ് സ്ഥാപിച്ചെന്ന് യുക്രെയ്ന്‍ സേനാ മേധാവി അവകാശപ്പെട്ടു. കര്‍സ്‌കിലെ 1150 ചതുരശ്ര കിലോമീറ്ററും ഡസന്‍കണക്കിനു ഗ്രാമങ്ങളും നിയന്ത്രണത്തിലാണെന്നും യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. യുക്രെയ്ന്‍ നൂറിലേറെ റഷ്യന്‍ സൈനികരെ തടവുകാരാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
കര്‍സ്‌കില്‍ യുക്രൈന്‍ സൈനിക പോസ്റ്റ് തകര്‍ത്ത് റഷ്യ
കര്‍സ്‌കിലെ 1150 ചതുരശ്ര കിലോമീറ്ററും ഡസന്‍കണക്കിനു ഗ്രാമങ്ങളും നിയന്ത്രണത്തിലാണെന്നും യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. യുക്രെയ്ന്‍ നൂറിലേറെ റഷ്യന്‍ സൈനികരെ തടവുകാരാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
New Update
00:00
/ 00:00