ഗോലാൻകുന്നിലെ ഫുട്ബോൾ മൈതാനത്ത് റോക്കറ്റ് ആക്രമണം; കുട്ടികളുൾപ്പെടെ 11 പേർ മരിച്ചു

ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണു റോക്കറ്റാക്രമണം നടത്തിയത് . ആക്രമണത്തിനു പിന്നിൽ ഹിസ്ബുല്ലയാണെന്ന് ഇസ്രയേൽ ആരോപിച്ചു.

author-image
Vishnupriya
New Update
go
Listen to this article
0.75x 1x 1.5x
00:00 / 00:00

ജറുസലം: ഇസ്രയേൽ–ഹിസ്ബുല്ല സംഘർഷത്തിനിടെ ലബനനിൽനിന്നു തൊടുത്ത റോക്കറ്റ് ഇസ്രയേൽ അധീനതയിലുള്ള ഗോലാൻകുന്നിൽ ഫുട്ബോൾ മൈതാനത്തു പതിച്ചു കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് ദാരുണ മരണം. മരിച്ചവരെല്ലാം 10നും 20 ഇടയിൽ പ്രായമുള്ളവരാണ്.

സ്ഫോടനത്തെത്തുടർന്നു വൻതീപിടിത്തവുമുണ്ടായി. ഗോലാൻ കുന്നിലെ മജ്‌ദൽ ഷംസിലെ ദ്രൂസ് ഗ്രാമത്തിലാണു സംഭവം. ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണു റോക്കറ്റാക്രമണം നടത്തിയത് . ആക്രമണത്തിനു പിന്നിൽ ഹിസ്ബുല്ലയാണെന്ന് ഇസ്രയേൽ ആരോപിച്ചു.

അതേസമയം, ആക്രമണത്തിൽ ബന്ധമില്ലെന്നു ഹിസ്ബുല്ല പ്രതികരിച്ചു. ഇതിനിടെ, മധ്യഗാസയിലെ ദെയ്റൽ ബലാഹിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്കു പരുക്കേറ്റു.

hezbollah rocket attack golan hights