13 റഷ്യക്കാരുടെ മരണം

പ്രതിരോധമന്ത്രി സ്ഥാനത്തുനിന്നും നീക്കിയ ശേഷം സെര്‍ജി ഷൊയ്ഗുവിനെ പുടിന്‍ റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ തന്നെ സെര്‍ജിയുമായി പുടിന് അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു. കഴിഞ്ഞമാസം സെര്‍ജി ഷൊയ്ഗുവിന്റെ അടുത്ത അനുയായി ആയിരുന്ന തിമോര്‍ ഇവാനോവിനെ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

author-image
Rajesh T L
New Update
ssss

Sergei Shoigu

Listen to this article
0.75x 1x 1.5x
00:00 / 00:00

മോസ്‌കോ: റഷ്യ - യുക്രെയ്ന്‍ യുദ്ധത്തില്‍ നാറ്റോ ഉള്‍പ്പെടെ ഇടപെട്ട് പുതിയ സാഹചര്യം ഉടലെടുത്തതിനിടെ റഷ്യയുടെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് സെര്‍ജി ഷൊയ്ഗുവിനെ മാറ്റിയിരിക്കുകയാണ്. പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ആണ് പ്രതിരോധ മന്ത്രിയെ മാറ്റിയ നടപടി സ്വീകരിച്ചത്. യുക്രെയ്ന്‍ ആക്രമണത്തില്‍ റഷ്യയില്‍ 10 നില കെട്ടിടം തകര്‍ന്ന് 13 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സെര്‍ജി ഷൊയ്ഗുവിനെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നത്. ആന്‍ഡ്രി ബെലോസോവ് ആയിരിക്കും പകരം പ്രതിരോധമന്ത്രി ആകുന്നത്.

പ്രതിരോധമന്ത്രി സ്ഥാനത്തുനിന്നും നീക്കിയ ശേഷം സെര്‍ജി ഷൊയ്ഗുവിനെ പുടിന്‍ റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ തന്നെ സെര്‍ജിയുമായി പുടിന് അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു. കഴിഞ്ഞമാസം സെര്‍ജി ഷൊയ്ഗുവിന്റെ അടുത്ത അനുയായി ആയിരുന്ന തിമോര്‍ ഇവാനോവിനെ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

മുമ്പ് റഷ്യയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി പദവി വഹിച്ചിട്ടുള്ള വ്യക്തിയാണ് പുതിയ പ്രതിരോധ മന്ത്രിയായി ചുമതല ഏല്‍ക്കാന്‍ ഒരുങ്ങുന്ന ആന്‍ഡ്രി ബെലോസോവ്. 2013 മുതല്‍ വ്ളാഡിമര്‍ പുടിന്റെ ഓഫീസിലെ ഇക്കണോമിക് ഡെവലപ്മെന്റ് മിനിസ്ട്രിയില്‍ ബെലോസോവ് പ്രവര്‍ത്തിച്ചിരുന്നു.

നിലവിലെ യുദ്ധം ആരംഭിച്ചത് 2022 ഫെബ്രുവരി 24നാണ്. മുമ്പ് സോവിറ്റ് യൂണിയനിലെ അംഗങ്ങളായിരുന്നു റഷ്യയും യുക്രെയ്നും. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് പിന്നാലെ സ്വതന്ത്ര രാജ്യങ്ങളായി നിലകൊള്ളുകയായിരുന്നു. 2013ഓടുകൂടി പാശ്ചാത്യ യൂറോപ്പുമായി കൈകോര്‍ക്കാന്‍ യുക്രെയ്ന്റെ പാര്‍ലമെന്റില്‍ അഭിപ്രായമുണ്ടായി. എന്നാല്‍ അന്നത്തെ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനും മന്ത്രിസഭയ്ക്കും റഷ്യയുമായി അടുത്ത ബന്ധം തുടരാനായിരുന്നു താല്‍പര്യം.

പിന്നാലെ രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുകയുണ്ടായി. 2014 ജനുവരിയിലും ഫെബ്രുവരിയിലും വന്‍തോതില്‍ അക്രമങ്ങളും ഉണ്ടായി. ഇതേത്തുടര്‍ന്ന് റഷ്യന്‍ അനുകൂല പ്രസിഡന്റായിരുന്ന യാനുകോവിച്ചിന് സ്ഥാനം നഷ്ടമാകുകയായിരുന്നു. പിന്നീട് സ്ഥാപിച്ച ഇടക്കാല സര്‍ക്കാരിന് പാശ്ചാത്യ യൂറോപ്പുമായി ബന്ധം സ്ഥാപിക്കാനായിരുന്നു താല്‍പര്യം. ഇതിനു പിന്നാലെ റഷ്യ ആക്രമണം നടത്തി ക്രൈമിയയെ അടര്‍ത്തിയെടുത്തു. മാത്രമല്ല, ഡോന്‍ബാസ് മേഖലയില്‍ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികള്‍ അവിടം പിടിച്ചെടുക്കാനായി യുക്രെയ്നുമായി യുദ്ധം നടത്തി വരികയുമാണ്.

റഷ്യയുടെ വര്‍ധിച്ചുവരുന്ന ഭീഷണിയെത്തുടര്‍ന്ന് പാശ്ചാത്യ സൈനിക ശക്തിയായ നാറ്റോയില്‍ ചേരാന്‍ യുക്രെയ്ന്‍ താല്‍പര്യപ്പെട്ടതോടെയാണ് 2022 ഫെബ്രുവരി 24ന് റഷ്യ യുദ്ധം ആരംഭിച്ചത്.

 

russia vladmir putin