ജനസംഖ്യ കുറയുന്നു, സെക്‌സ് മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ

ജനസംഖ്യയില്‍ കുറവുവന്നതോടെ പ്രത്യുല്‍പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മന്ത്രാലയംതന്നെ രൂപവത്കരിക്കാന്‍ റഷ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

author-image
Prana
New Update
russia

യുക്രെയ്ന്‍ യുദ്ധത്തിനിടെ രാജ്യത്തെ ജനസംഖ്യ കുറയുന്നതില്‍ കടുത്ത ആശങ്കയുമായി റഷ്യ. ജനസംഖ്യയില്‍ കുറവുവന്നതോടെ പ്രത്യുല്‍പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മന്ത്രാലയംതന്നെ രൂപവത്കരിക്കാന്‍ റഷ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, ശിശുവിഭാഗം എന്നീ വകുപ്പുകള്‍ നോക്കുന്ന കമ്മിറ്റിയുടെ ചെയന്‍വുമണായ നിന ഒസ്ടാനിനയാണ് ആശയത്തിനു പിന്നില്‍. റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുട്ടിന്റെ വിശ്വസ്തയാണ് ഒസ്ടാനിന. 'മിനിസ്ട്രി ഓഫ് സെക്‌സ്' എന്ന ആശയമാണ് ഇവര്‍ മുന്നോട്ടുവെച്ചത്. ഇവരുടെ ശുപാര്‍ശകള്‍ റഷ്യന്‍ ഭരണകൂടം പരിഗണിക്കുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുെ്രെകനുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി റഷ്യ യുദ്ധത്തിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. അതിനിടെ യുദ്ധം ചെയ്യാന്‍ സൈനികരുടെ കുറവ് അനുഭവിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉത്തരകൊറിയയില്‍ നിന്ന് സൈനികരെ എത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു.  
ജനനനിരക്ക് 2.1ല്‍ നിന്ന്  1.5 എന്ന നിലയിലേക്ക് എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആളുകള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്ന് ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ജനനനിരക്കുയര്‍ത്താന്‍ മന്ത്രാലയം തന്നെ രൂപീകരിക്കാന്‍ റഷ്യ ആലോചിക്കുന്നത്.

SENSUS russia sex