ഇസ്രയേലിനെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ഗാസയിലും ലെബനാനിലും നടക്കുന്ന ആക്രമണങ്ങളെ അധാര്‍മികമെന്ന് വിശേഷിപ്പിച്ച മാര്‍പാപ്പ സൈനിക നടപടികളില്‍ ഇസ്രയേല്‍ യുദ്ധനിയമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.

author-image
Prana
New Update
fransis pope

ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളില്‍ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസയിലും ലെബനാനിലും നടക്കുന്ന ആക്രമണങ്ങളെ അധാര്‍മികമെന്ന് വിശേഷിപ്പിച്ച മാര്‍പാപ്പ സൈനിക നടപടികളില്‍ ഇസ്രയേല്‍ യുദ്ധനിയമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു. ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ല കൊല്ലപ്പെട്ട വ്യോമാക്രമണത്തെ സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് മാര്‍പാപ്പ ഇസ്രായേലിനെ അപലപിച്ചത്.
അടിയന്തര വെടിനിര്‍ത്തല്‍, ഗാസയ്ക്ക് മാനുഷിക സഹായം എന്നിവ ആവശ്യപ്പെട്ട മാര്‍പാപ്പ പ്രതിരോധത്തിന്റെ ആവശ്യകതയെ കുറിച്ച് പരാമര്‍ശിക്കാനും മറന്നില്ല. എന്നാല്‍ ഇസ്രയേലിന്റെ പേര് പരാമര്‍ശിക്കാതെ, താന്‍ പൊതുവായി സംസാരിക്കുകയാണെന്നായിരുന്നു മാര്‍പാപ്പ പറഞ്ഞത്. 'പ്രതിരോധം ആക്രമണത്തിന് 'ആനുപാതികമായിരിക്കണം', യുദ്ധംതന്നെ അധാര്‍മികമാണെങ്കില്‍പ്പോലും ധാര്‍മികതയെ സൂചിപ്പിക്കുന്ന ചില നിയമങ്ങള്‍ അതിലുണ്ട്' മാര്‍പാപ്പ പറഞ്ഞു.

israel pope fransis lebanon gasa