ചൈന അനുകൂല നിലപാടിന് പിന്തുണ;പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിഎന്‍സിക്ക് വൻ ഭൂരിപക്ഷത്തോടെ ജയം

ഈ തിരഞ്ഞെടുപ്പോടെ മുയിസുവിൻറെ പാർട്ടി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചു.

author-image
Rajesh T L
Updated On
New Update
muhammad moisu

മുഹമ്മദ് മുയിസു

Listen to this article
0.75x 1x 1.5x
00:00 / 00:00

മാലി: മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിൻറെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജ‌യം. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 93 സീറ്റുകളിൽ 67 എണ്ണം പിഎൻസി സ്വന്തമാക്കി. മുയിസുവിൻറെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങൾ ഏറെ ചർച്ചയാകുന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പു വിജയം എന്നത് ശ്രദ്ധേയമാണ്.

പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി)ക്ക് 12 സീറ്റുകളിലും 10 സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു. 72.96% ആണ് പോളിങ്. 2,84,663 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 41 വനിതാ സ്ഥാനാർഥികൾ മത്സരിച്ചതിൽ അകെ മൂന്നു പേരാണ് വിജയിച്ചത്. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുയിസുവിൻറെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വൻ വിജയം ചൈന അനൂകൂല നിലപാടുകളുമായി മുന്നോട്ട് പോകാൻ മുയിസുവിന് ഊർജം നൽകുമെന്നാണ് വിലയിരുത്തൽ. 

2019ൽ മാലിദ്വീപിൽ നടന്ന തിരഞ്ഞെടുപ്പിൽ 64 സീറ്റുകളുമായി എംഡിപിയാണ്  വിജയം നേടിയത്. അന്ന് പിപിഎം–പിഎൻസി മുന്നണി ഏട്ടു സീറ്റുകൾ മാത്രമായിരുന്നു നേടിയത്. കഴിഞ്ഞ വർഷമാണ് പ്രസിഡന്റ് മുയിസു അധികാരത്തില്‍ വരുന്നത് . എന്നാൽ അദ്ദേഹത്തിൻറെ പാർട്ടിയായ പീപ്പിൾസ് നാഷണൽ കോൺഗ്രസ് 93 അംഗ സഭയിൽ ന്യൂനപക്ഷമായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പോടെ മുയിസുവിൻറെ പാർട്ടി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചു.

election maldives muhammad moisu PNC